Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും പ്രായമേറിയ ആരൽ മത്സ്യം അവസാനം മരണത്തിനു കീഴടങ്ങി. ഇതിന് 155 വയസ്സ് പ്രായമുണ്ട്. ‘ഏല്‍’ ( Ale ) എന്ന പേരിലറിയപ്പെടുന്ന ഈ മത്സ്യം തെക്കന്‍ സ്വീഡനില്‍ ബ്രാന്റവിക് പട്ടണത്തിലെ ഒരു കിണറ്റിലായിരുന്നു കഴിഞ്ഞിരുന്നത്. സന്ദര്‍ശകര്‍ക്ക് ഏലിനെ കാണാന്‍ വേണ്ടി കഴിഞ്ഞ ദിവസം കിണറിൻറെ മൂടി തുറന്നപ്പോഴാണ് മത്സ്യത്തിൻറെ മരണവാർത്ത ഉടമസ്ഥരും മറ്റുള്ളവരും അറിഞ്ഞത്. 1859 ൽ ഒരു ബാലനാണ് ഈ മത്സ്യത്തെ ബ്രാൻറവികിലെ കിണറ്റില്‍ നിക്ഷേപിച്ചത്. സാധാരണയായി ആരൽ മത്സ്യങ്ങൾക്ക് 15 മുതല്‍ 60 വര്‍ഷംവരെയാണ് ആയുസ്സ്. എന്നാൽ ‘ഏൽ’ അതെല്ലാം പിന്നിട്ടു കഴിഞ്ഞിരുന്നു.വെള്ളത്തിലെ ചെറുപ്രാണികളെയും മറ്റും ആരലുകൾ തിന്നുന്നതിനാൽ ആ ജലം ശുദ്ധമാകുമെന്ന് ഒരു വിശ്വാസം സ്വീഡനിലുണ്ടായിരുന്നു. അതിനാൽ അവർ കുളങ്ങളിലും കിണറ്റിലും മറ്റും ശുചീകരണത്തിനായി ആരലുകളെ നക്ഷേപിക്കാറുണ്ടായിരുന്നു. ‘ഏൽ’ പാര്‍ത്തിരുന്ന കിണറിൻറെ ഇപ്പോഴത്തെ ഉടമസ്ഥൻ തോമസ് ജെല്‍മാന്‍ എന്നയാളാണ്. ഇയാൾ 1962 മുതല്‍ ഈ വീട്ടിലാണ് താമസിക്കുന്നത്.വീടും സ്ഥലവും വാങ്ങുന്ന സമയത്ത് ഈ ആരലിനെക്കുറിച്ച് തൻറെ കുടുംബത്തോട് മുന്‍ ഉടമസ്ഥര്‍ വിശദമായി പറഞ്ഞിരുന്നെന്ന് തോമസ് പറഞ്ഞു. ഇതേ കിണറിൽ 110 വർഷം പഴക്കമുള്ള മറ്റൊരു ആരലുമുണ്ട്. ഏലിൻറെ ദീർഘായുസ്സിൻറെ രഹസ്യം മനസ്സിലാക്കാനുള്ള പരിശോധനയ്ക്കായി അതിനെ ഇപ്പോള്‍ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Leave a Reply