Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുല്ല് കൊണ്ടുണ്ടാക്കിയ മൊബൈൽ ഫോണ്‍ ഇതാ പുറത്തിറങ്ങുന്നു. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടാകും. എന്നാൽ സംഭവം സത്യമാണ്. പരിസ്ഥിതിക്ക് ഇണങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച് റിസൈക്കിള്‍ ചെയ്യാവുന്ന ഈ ഫോണിനെ കുറിച്ച് പറയുന്നത് ബിബിസിയാണ്. ഈ ഫോണിൻറെ ഇലക്ട്രോണിക് ഭാഗങ്ങളൊഴികെ മറ്റെല്ലാ ഭാഗങ്ങളും പുല്ല് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുല്ല് പ്രത്യേകരീതിയില്‍ സംസ്കരിച്ചെടുത്ത ശേഷമാണ് മൊബൈലിൻറെ കേസുള്‍പ്പടെയുള്ളവ ഉണ്ടാക്കിയിട്ടുള്ളത്. നമ്മുടെ നാടിന് പുതിയ ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ മറ്റൊന്നുണ്ട് ഇ-വേസ്റ്റ്. മൊബൈലുകളുള്‍പ്പടെയുള്ളവ ഇതിൻറെ പരിധിയിലാണ് വരുന്നത്. പുല്ല് പ്രത്യേക രീതിയിൽ സംസ്കരിച്ചെടുത്ത് മൊബൈൽ ഫോണ്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് ഈ വീഡിയോയിൽ കാണാം…..
–
–
