Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:03 am

Menu

Published on August 13, 2013 at 10:48 am

തിരികെ വരില്ലെന്ന് ഉറപ്പുണ്ടായിട്ടും ചൊവ്വ കാണാൻ 1 ലക്ഷത്തിൽ പേർ അപേക്ഷിച്ചു

1-lakh-people-apply-for-a-one-way-trip-to-mars

ഒരു ലക്ഷത്തിൽ കൂടുതൽ പേരാണ് വണ്‍ വേ ട്രിപ്പ്‌ ആയി ചൊവ്വയിലേക്കു പോകാൻ അപേക്ഷിച്ചത്. ചൊവ്വയിൽ മനുഷ്യന് താമസിക്കാനാവുന്ന സാഹചര്യമാണോയെന്നും നിശ്ചയമില്ല. ‘മാര്‍സ് വണ്‍ പദ്ധതി’ പ്രകാരം 2022ല്‍ ചൊവ്വയില്‍ സ്ഥിരം വാസസ്ഥാനമൊരുക്കാന്‍ ശ്രമം നടക്കുകയാണ്. 600 കോടി ഡോളറാണ് യാത്രക്കുള്ള ചിലവ്. 18ന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ചൊവ്വയിലേക്ക് പോകാന്‍ അപേക്ഷിക്കാം. ഈ വർഷം നാൽപ്പതു പേരെയാണ് തിരഞ്ഞെടുക്കുന്നത്. അതില്‍ രണ്ട് വനിതകളും രണ്ട് പുരുഷന്‍മാരും 2022 സപ്തംബറില്‍ ചൊവ്വയിലേക്ക് തിരിക്കുo. 2023 ഏപ്രിലിലാണ് ചൊവ്വയിലെത്തുക. നാല് പേരുടെ അടുത്തസംഘത്തെ രണ്ടുവര്‍ഷത്തിനുശേഷം അയയ്ക്കും. പദ്ധതിയനുസരിച്ച്, പോയവരാരും ഭൂമിയിലേക്ക് മടങ്ങിവരില്ല.എട്ടുവര്‍ഷത്തെ പരിശീലനമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. അപകടം പിടിച്ച പദ്ധതിയാണിതെന്ന് ബഹിരാകാശ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്തുവന്നാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണ് അധികൃതർ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News