Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:10 pm

Menu

Published on July 4, 2017 at 3:14 pm

ആഴ്ചയില്‍ എല്ലാ ദിവസവും 10 മണിക്കൂര്‍ വീതം ജോലി; ഈ 102 വയസുള്ള ഡോക്ടറെ പരിചയപ്പെടാം

10-hours-a-day-7-days-a-week-meet-pune-102-year-old-doctor

പൂനെയിലെ ഏറ്റവും പ്രായം ചെന്ന ഡോക്ടര്‍മാരിലൊരാണ് ഡോ. ബല്‍വന്ത് ഗട്ട്പാണ്ഡെ. ഇക്കഴിഞ്ഞ മാര്‍ച്ച് 15 അദ്ദേഹത്തിന്റെ 102-ാം ജന്മദിനമായിരുന്നു. പക്ഷേ, എന്നുകരുതി ചികിത്സ നിര്‍ത്താനൊന്നും ഡോക്ടര്‍ തയ്യാറാല്ല. ഇപ്പോഴും രോഗികളുടെ ഇടയില്‍ സജീവമാണ് അദ്ദേഹം.

എല്ലാ ദിവസവും 10 മണിക്കൂറിലധികം ഡോ. ബല്‍വന്ത് ഗട്ട്പാണ്ഡെ ജോലി ചെയ്യാറുണ്ട്. എന്നാല്‍ താനൊരിക്കലും റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ മരണം വരെ ഡോക്ടറായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹവും. ഈ ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മരിക്കണമെന്നാണ് തന്റെ പ്രാര്‍ത്ഥന പോലും, ഡോക്ടര്‍ പറയുന്നു…

ഒരു ഡോക്ടറാവുക എന്നാല്‍ അതാണ് ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം. സാമ്പത്തികമായ സുരക്ഷിതത്വത്തേക്കാള്‍ മാനുഷികമായ സംതൃപ്തി നല്‍കുന്നുണ്ട് അത്. തനിക്ക് എല്ലാം നല്‍കിയത് ഈ ജോലിയാണ്, അംഗീകാരവും പണവും ജനങ്ങളുടെ ഇടയില്‍ നല്ലപേരും എല്ലാം, ബല്‍വന്ത് ഗട്ട്പാണ്ഡെ വ്യക്തമാക്കി.

കുടുംബത്തിലെ പുതിയ തലമുറയ്ക്കും ഡോ. ഗാട്ട്പാണ്ഡെയുടെ സേവനത്തെ വലിയ മതിപ്പാണ്. തന്റെ അച്ഛന് ജോലിയെന്നാല്‍ ഒരു വല്ലാത്ത വികാരമാണ്. ജോലി ചെയ്യുക എന്നതിനപ്പുറം അദ്ദേഹത്തിന് താല്‍പ്പര്യങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ മകനായ സ്വാനാന്ദ് ഗട്ട്പാണ്ഡെയുടെ അഭിപ്രായം.

ഡോക്ടര്‍ കൂടിയായ കൊച്ചുമകന്‍ ചൈതന്യ ഗട്ട്പാണ്ഡെയ്ക്കും മറ്റൊരു അഭിപ്രായമില്ല. ചൈതന്യയുടെ ആ കമന്റിനെയും ഒരു അംഗീകാരമായാണ് ഈ ഡോക്ടര്‍ കണക്കാക്കുന്നത്. അതെ താന്‍ ഒരു വര്‍ക്ക്‌ഹോളിക്കാണ്. അതില്‍ തനിക്ക് അഭിമാനവുമുണ്ട്. ഒരു ദിവസം 10 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. ആഴ്ചയില്‍ എല്ലാ ദിവസവും ജോലിക്ക് വരുന്നുമുണ്ട്, ഡോക്ടര്‍ പറയുന്നു.

ഒരുഭാഗത്ത് ഇരിക്കുക എന്നത് തനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വെറുതെ ഇരിക്കാണെങ്കില്‍ പോലും ഒന്നുകില്‍ ഏതെങ്കിലും മെഡിക്കല്‍ ബുക്ക് റഫര്‍ ചെയ്യും, അല്ലെങ്കില്‍ പത്രം വായിക്കും. പ്രഭാത സവാരിയും കൃത്യമായ വ്യായാമവും തണുത്ത വെള്ളത്തിലെ കുളിയുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും ഡോക്ടര്‍ പറയുന്നു.

1995 ല്‍ ഉണ്ടായ ഒരു അപകടത്തില്‍ പരിക്കുപറ്റിയപ്പോഴല്ലാതെ, പിന്നീട് ഒരിക്കല്‍ പോലും അസുഖത്തിന് ചികിത്സ തേടി ഗാട്ട്പാണ്ഡെ മറ്റൊരു ഡോക്ടറെ കണ്ടിട്ടില്ല.

1941 ലാണ് അദ്ദേഹം തന്റെ ഡോക്ടര്‍ ജീവിതം ആരംഭിക്കുന്നത്. ആ സമയത്ത് പലതരം പകര്‍ച്ചവ്യാധികള്‍ രാജ്യം മുഴുവന്‍ വ്യാപകമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ”ഇന്ന് എല്ലാവര്‍ക്കും സ്‌പെഷലിസ്റ്റിനെ വേണം. പഴയ കാല ചികിത്സാ രീതിയൊക്കെ മാറിപ്പോയി. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഡോക്ടര്‍മാര്‍ക്ക് തന്റെ ഉപദേശം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.”

ദിവസം ശരാശരി 30 രോഗികളെ വരെയാണ് ഡോക്ടര്‍ പരിശോധിക്കുന്നത്. തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് അദ്ദേഹം വിനിയോഗിക്കുന്നത്. ഡോക്ടറെ തങ്ങള്‍ക്ക് 101 ശതമാനം വിശ്വാസമാണെന്ന് രോഗികളും സാക്ഷ്യപ്പെടുത്തുന്നു.

Loading...

Leave a Reply

Your email address will not be published.

More News