Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒന്നാണ്. അതിന് മാനസികമായും മറ്റും ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. പക്വതയും ആവശ്യത്തിന് തയ്യാറെടുപ്പും ഇല്ലാതെ വിവാഹത്തിലേക്ക് കടന്നാല്‍, ചിലപ്പോള്‍ ആ ബന്ധം ഒരു പരാജയമായി മാറാം. ഇവിടെയിതാ, ഒരാള്‍ വിവാഹത്തിന് തയ്യാറായിട്ടില്ല എന്ന് വ്യക്തമാക്കുന്ന 10 സൂചനകള്‍…
1. സാമ്പത്തികം
വിവാഹത്തിന് ചെലവഴിക്കാന്‍ ആവശ്യത്തിന് പണം കൈവശമില്ലെങ്കില്‍ വിവാഹത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. സാധാരണഗതിയില്‍ വിവാഹം എന്നത് അത്യാവശ്യം ചെലവേറിയ സംഗതിയാണെന്ന ബോധം മനസില്‍ ഉണ്ടാകുന്നത് നല്ലതാണ്.
2. പഠിത്തവും ജോലിയും
പഠിത്തവും ജോലിയും ഏറെ പ്രധാനപ്പെട്ടതായി കാണുന്നവര്‍ ഉടന്‍ വിവാഹത്തിലേക്ക് കടക്കരുത്. അതിനുള്ള സമയം കണ്ടെത്തുക. പഠിത്തം പൂര്‍ത്തിയായ ശേഷം വിവാഹം കഴിക്കുന്നതാണ് ഉത്തമം. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പഠിത്തത്തിനും ജോലിക്കും ഇടയില്‍ തിടക്കത്തില്‍ വിവാഹം കഴിക്കുന്നത് ഉചിതമാകില്ല.
3. ഉത്തമ പങ്കാളിയെ കണ്ടെത്താനാകുന്നില്ല
ഒരു ജീവിതം കാലം മുഴുവന്‍ ഒപ്പം കഴിയേണ്ടയാളെയാണ് വിവാഹം കഴിക്കേണ്ടത്. നിങ്ങള്‍ക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാകാം. എന്നാല്‍ മനസിനിണങ്ങിയ ഒരാളെ കണ്ടെത്താതെ വിവാഹത്തിലേക്ക് നീങ്ങരുത്.
4. വിവാഹത്തെക്കുറിച്ചുള്ള ധാരണ
വിവാഹം, ദാമ്പത്യം എന്നിവയെക്കുറിച്ച് നല്ല ധാരണയില്ലെങ്കില്‍, അതിലേക്ക് ഉടന്‍ കടക്കാതിരിക്കുക. അതേക്കുറിച്ച് നന്നായി മനസിലാക്കിയശേഷമാകാം വിവാഹം.
5. സുഹൃത്തുക്കളും കുടുംബാംഗങ്ങളും
ഉറ്റ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആ സമയം വിവാഹത്തിലേക്ക് കടക്കാതിരിക്കുന്നതാകും നല്ലത്. ഇത് വിവാഹശേഷം മാനസിക പ്രയാസങ്ങള്‍ സൃഷ്‌ടിച്ചേക്കാം.
6.ചേരാത്ത ബന്ധം വേണ്ടെന്ന് വെക്കുക
ഒരാളുമൊത്തുള്ള വിവാഹം, സ്വന്തം ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചേക്കുമെന്ന് ബോധ്യമുണ്ടെങ്കില്‍ ആ വിവാഹ ആലോചന ഒഴിവാക്കുന്നതാണ് നല്ലത്.
7.വെറുപ്പ്
വിവാഹത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുവരോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നുണ്ടെങ്കില്‍, വിവാഹത്തിനുള്ള സമയം ആയിട്ടില്ലെന്ന് തിരിച്ചറിയുക.
8. പ്രശ്ന ഭീതി.
ഒരാള്‍ക്കൊപ്പം ജീവിക്കുന്നത്, ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന തോന്നല്‍ നിങ്ങളെ വേട്ടയാടുമെങ്കില്‍, ഉടന്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
9. ഭയം
നിങ്ങളുടെ ഉറ്റ സുഹൃത്തുക്കളുടെ വിവാഹം നടക്കാതെ വരുമ്പോള്‍, സ്വന്തം കാര്യത്തിലും അങ്ങനെ സംഭവിക്കുമെന്ന ഒരു ഭയം തോന്നും. ഇങ്ങനെ ഭയം തോന്നുന്നുവെങ്കില്‍ വിവാഹത്തിനുള്ള സമയം ആയിട്ടില്ല എന്ന് അറിയുക.
10. വിശ്വാസം
വിവാഹബന്ധത്തില്‍ ഏറ്റവും പ്രധാനം പരസ്‌പര വിശ്വാസമാണ്. നിങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് വിശ്വാസം തോന്നില്ല എന്ന് വിശ്വസിക്കുന്നുവെങ്കില്‍ വിവാഹത്തിലേക്ക് കടക്കാതിരിക്കുക.
Leave a Reply