Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:48 pm

Menu

Published on October 5, 2017 at 2:16 pm

ആയിരം വർഷം പഴക്കമുള്ള പാത്രത്തിന് ലേലത്തിൽ കിട്ടിയ തുക കേട്ടാൽ ഞെട്ടും….!

1000-year-old-bowl-from-chinas-song-dynasty-sold-for-us37-7-million

ആയിരം വർഷം പഴക്കമുള്ള പാത്രം ലേലത്തിന് വെച്ചപ്പോൾ ലഭിച്ച തുക കേട്ടാൽ ആരും ഒന്ന് ഞെട്ടും. ചൊവ്വാഴ്ച ബെയ്ജിംഗിലായിരുന്നു ലേലം നടന്നത്. 37.7 ദശലക്ഷം ഡോളറിന്(247 കോടി രൂപ) ആയിരുന്നു ഈ പാത്രം വിറ്റത്. ചൈനയിലെ സോങ് ഭരണകാലത്തെ പാത്രമാണിതെന്നാണ് കരുതുന്നത്. 960നും 1127നും ഇടയ്ക്ക് ഉപയോഗിച്ചിരുന്ന പാത്രമാണിത്. വന്‍ തുകയ്ക്ക് നടന്ന ലേലം പുതിയ റെക്കോഡാണ് കുറിച്ചത്. 36.5 ദശലക്ഷം ഡോളറിന് 1465ലെ ചെങ്കുവ കാലഘട്ടത്തിലെ കളിമണ്‍ കപ്പ് വിറ്റതായിരുന്നു മുന്‍ റെക്കോഡ്. 2014ലായിരുന്നു ഈ വിൽപ്പന നടന്നത്. ആയിരം വർഷം പഴക്കമുള്ള ചൈനീസ് കളിമൺ പാത്രത്തിന് വെറും 13 സെന്റിമീറ്റര്‍ മാത്രം ചുറ്റളവാണ്‌ ഉള്ളത്. ഈ പാത്രത്തിന് ഇളം നീല നിറമാണ്. ബ്രഷും മറ്റു ചെറിയ വീട്ടുപകരണങ്ങളും കഴുകാന്‍ ഉപയോഗിച്ചിരുന്നതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ആരാണ് ഇത്ര വലിയ തുകയ്ക്ക് ലേലം വിളിച്ചതെന്ന് വ്യക്തമല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News