Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയസ്സായാല്‍ എവിടെയെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കണം- വാര്‍ധക്യത്തിലെത്തിയ ഭൂരിഭാഗം പേര്‍ക്കും സുപരിചിതമായ ഡയലോഗാണിത്. വാര്‍ധക്യം രണ്ടാം ബാല്യമാണെന്നൊക്കെ വെറുതെ പറയാറുണ്ട്. ബാല്യത്തിലെ സന്തോഷവും ആഘോഷങ്ങളും വാര്‍ധക്യത്തിലെത്തിയാല്‍ കിട്ടാക്കനിയാണ്. ‘വയസ്സായി, ഇനിയിപ്പോ ഇങ്ങനെയൊക്കെ മതി’ എന്നും പറഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്ന അപ്പൂപ്പന്മാരും അമ്മൂമ്മമാരും മെയ്‌സി മുത്തശ്ശിയെ ഒന്ന് പരിചയപ്പെടുക.അര്‍ധസെഞ്ചുറിയും സെഞ്ചുറിയും പിന്നിട്ട് 102ലെത്തി നില്‍ക്കുകയാണ് മെയ്‌സിയുടെ ഇന്നിംഗ്‌സ്. ഈ പ്രായത്തിലും ജീവിതം ആഘോഷമാക്കി ആസ്വദിക്കുകയാണ് ഇവര്‍.മെയ്‌സിമുത്തശ്ശിയുടെ ശീലങ്ങളെപ്പറ്റി കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 75 വര്‍ഷം ദിവസും 20 സിഗരറ്റ് വെച്ച് വലിക്കുമായിരുന്നു മുത്തശ്ശി.
75ാം വയസ്സില്‍ പുകവലി നിര്‍ത്തണമെന്ന് ഡോക്ടര്‍മാരും മക്കളും പറഞ്ഞു. ഒരു ഗ്ലാസില്‍ അല്‍പം മദ്യം ഒഴിച്ച്, അതുയര്‍ത്തി മുത്തശ്ശി പറഞ്ഞു. ‘ഞാന്‍ പുകവലി നിര്‍ത്തിയിരിക്കുന്നു’! അന്ന് തുടങ്ങിയ മദ്യപാനമാണ്.90ും നൂറും കടന്നിട്ടും ആ ശീലത്തിന് ഇന്നുവരെ ഒരു മാറ്റവും വന്നിട്ടില്ല, വരുത്താന്‍ മുത്തശ്ശി സമ്മതിച്ചിട്ടുമില്ല.പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളോടെല്ലാം വിടപറഞ്ഞ് ആരോഗ്യകരമായ ജീവിതം നയിക്കാനാണ് എല്ലാവരും ശ്രമിക്കാറ്. എന്നാല്‍ അനരോടൊക്കെ തന്നെ കണ്ടുപഠിക്കൂ എന്നാണ് മുത്തശ്ശിക്ക് പറയാനുള്ളത്. സ്വന്തം മക്കള്‍ക്ക് പോലും ഈ മുത്തശ്ശിയോട് അസൂയയാണ്.
പ്രായം കൂടിവരുന്തോറും മദ്യപാനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഇടക്കിടെ മുത്തശ്ശിയെ ഉപദേശിക്കാറുണ്ട്. പക്ഷേ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ മുത്തശ്ശിയും കുടുംബവും അതത്ര കാര്യമാക്കാറില്ല.1914 ഒക്ടോബര്‍ അഞ്ചിന് സ്‌കോട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോക്കടുത്താണ് മെയ്‌സി സ്‌കോട്ട് ജനിച്ചത്. ഡെയ്‌ലി എക്‌സ്പ്രസ് എഡിറ്ററുടെ സെക്രട്ടറിയായി 10 വര്‍ഷത്തോളം ജോലി ചെയ്തു. പിന്നീട് സതേര്‍ണ്‍ ജനറല്‍ ആശുപത്രിയിലെ അഡ്മിനിട്രേഷന്‍ വിഭാഗത്തിലേക്ക് മാറി.65ാം വയസ്സില്‍ ഭര്‍ത്താവ് മരിച്ചതുമുതല്‍ വീട്ടില്‍ ഒറ്റക്കാണ് താമസം.മദ്യപാനത്തിനും പുകവലിക്കും പുറമെ പഴം കഴിക്കലും മെയ്‌സിയുടെ ശീലങ്ങളിലുണ്ട്. ജോലിത്തിരക്കിനിടയില്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ മറക്കുന്നത് പതിവായപ്പോഴാണ് പഴം കഴിക്കുന്നത് മുത്തശ്ശി ശീലമാക്കിയത്.
Leave a Reply