Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:33 pm

Menu

Published on April 28, 2017 at 4:55 pm

ഹോബി പാചകം; ഇത് 105 വയസുള്ള യൂട്യൂബ് സെലിബ്രിറ്റി അമ്മൂമ്മ

106-year-old-grandma-becomes-a-cooking-sensation-on-youtube

105 വയസില്‍ ഒരാള്‍ എന്തൊക്കെ ചെയ്യും. കട്ടിലില്‍ മരണത്തെ കാത്ത് കിടക്കുന്ന ചിത്രമായിരിക്കും മിക്കവരുടെയും മനസിലേക്കെത്തുക. എന്നാല്‍ മനസുണ്ടെങ്കില്‍ പ്രായം ഒന്നിനും ഒരു തടസ്സമാകുകയില്ല എന്നു തെളിയിക്കുകയാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ എന്ന അമ്മൂമ്മ.

പാചകമാണ് 105  വയസുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി. അത് മാത്രമോ? യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ഈ മുത്തശിയുടെ പാചക ക്ലാസുകള്‍ സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ച വിഷയമാണ്. പാചകം എന്നു പറഞ്ഞാല്‍ വെറും പാചകമല്ല. നല്ല രുചിയുള്ള വിഭവങ്ങള്‍ ഉണ്ടാക്കിയുള്ള പരീക്ഷണം. ആ പരീക്ഷണം ഒരിക്കലും പാളിപ്പോകാറില്ല എന്നത് ഈ പാചക മുത്തശിയുടെ കുടുംബം തന്നെ സമ്മതിക്കുന്നു.

വയസ്സ് 105  ആയെങ്കിലും പാചകത്തില്‍ മറ്റൊരാളുടെയും സഹായം മസ്താനമ്മയ്ക്ക് ആവശ്യമില്ല. മുത്തശ്ശിയുടെ കൈപ്പുണ്യത്തിന്റെ നിറവില്‍ വളര്‍ന്ന കൊച്ചുമകനാണ് മുത്തശ്ശിക്കായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. കണ്‍ട്രി ഫുഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,48,000  ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തു കഴിഞ്ഞു. ചാനലിലൂടെ മുറതെറ്റാതെ മുത്തശ്ശിയുടെ നാടന്‍ വിഭവങ്ങളുടെ റെസിപ്പി കാഴ്ചക്കാരെ തേടിയെത്തുന്നു.

ഇപ്പോള്‍ യൂട്യൂബില്‍ പുതുതായി തരംഗം സൃഷ്ടിക്കുന്നത് മസ്തനാമ്മയുടെ എഗ്ഗ് ദോശയാണ്. നാടന്‍ മുട്ടകള്‍ അരിമാവില്‍ ചേര്‍ത്തുണ്ടാക്കുന്ന ഈ രുചികരമായ ദോശയുടെ നിര്‍മാണ രീതി തന്നെ ആരെയും ആകര്‍ഷിക്കും.അതിനാല്‍ പാചക മുത്തശ്ശിക്ക് ആരാധകര്‍ ഏറെയാണ്.

95 വര്‍ഷത്തിലേറെയായി മസ്തനാമ്മ പാചകം തുടങ്ങിയിട്ട്. ഈ പ്രായത്തിലും ഒരു കാര്യത്തിനും ഒരാളെയും മസ്തനാമ്മ ആശ്രയിക്കാറില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News