Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിമൂന്നു കോടി രൂപയുടെ ബ്രാ. വെറുതെ പറയുകയാണെന്ന് കരുതി തള്ളിക്കളയാന്‍ വരട്ടെ, സംഭവം ഉള്ളത് തന്നെ. ലോകത്തെ പ്രശസ്ത അടിവസ്ത്ര നിര്‍മ്മാതാക്കളായ വിക്ടോറിയാസ് സീക്രട്ടിന്റെ വാര്‍ഷിക പ്രദര്‍ശത്തിലായിരുന്നു ഈ ബ്രാ അവതരിപ്പിച്ചത്. ഏവരുടെയും മനംകവര്‍ന്ന ഈ ബ്രാ പക്ഷെ വിലയിലും ഏവരെയും അമ്പരപ്പിച്ചു. 13 കോടി രൂപ.
600 കാരറ്റ് തൂക്കമുള്ള ഈ ബ്രാ സ്വര്‍ണ്ണവും രത്‌നവും ഇന്ദ്രനീലക്കല്ലുകളും പുഷ്യരാഗവും എല്ലാം പതിച്ചതാണ്. മൊത്തം 60000 കല്ലുകളാണ് ഈ വസ്ത്രത്തിലുള്ളത്. ഇത് തയ്യാറാക്കാന്‍ എടുത്തത് 350 മണിക്കൂറും. ബ്രസീലിയന്‍ മോഡല്‍ ലയസ് റിബെയ്‌റോ ആയിരുന്നു ഈ ബ്രായുടെ മോഡല്‍ ആയി നിന്ന് പ്രദര്‍ശിപ്പിച്ചത്. ഇവ കൂടാതെ പല തരത്തിലുള്ള അടിവസ്ത്ര ഡിസൈനുകള്‍ അണിഞ്ഞ് മോഡലുകള്‍ റാംപിലെത്തിയിരുന്നു.
ഇതിനു മുമ്പ് തന്നെ ഏറെ പ്രശതമായ പല ഫാന്റസി അണ്ടര്‍ഗാര്‍മെന്റ്‌സും വിക്ടോറിയാസ് സീക്രെട്ട് അവതരിപ്പിച്ചിട്ടുണ്ട്. 2000ല്‍ ഒന്നരക്കോടി ഡോളര്‍ വിലവരുന്ന ഫാന്റസി ബ്രാ അവതരിപ്പിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. 1991ല്‍ മോഡലായ ക്ലൗഡിയ ഷിഫാര്‍ ധരിച്ച ഫാന്റസി ബ്രാ മോഡലിന് വില ഏകദേശം 64 കോടി രൂപയോളമായിരുന്നു.
Leave a Reply