Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:57 pm

Menu

Published on March 3, 2014 at 2:53 pm

തപാല്‍ വകുപ്പില്‍ 8284 ഒഴിവ്

385-vacancies-in-kerala-postal-department

രാജ്യത്തെ വിവിധ പോസ്റ്റല്‍ സര്‍ക്കിലുകളിലെക്കായുള്ള 8284 ഒഴിവിലേക്ക് പോസ്റ്റല്‍വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കിളിനു കീഴില്‍ 385 ഒഴിവാണുള്ളത്. പോസ്റ്റല്‍ അസിസ്റ്റന്‍റ്, സോര്‍ട്ടിംഗ്‌ അസിസ്റ്റന്‍റ്, തുടങ്ങി നിരവധി തസ്തികകളിലെക്കാണ് ഒഴിവ്. യോഗ്യത:ഇംഗ്ലീഷ് ഒരു നിര്‍ബന്ധ വിഷയമായി പഠിച്ച് 10+2/ പന്ത്രണ്ടാംക്ലാസ്സ്‌ പാസ്‌. എസ്.എസ്.എല്‍.സി വരെ എങ്കിലും മലയാളം അല്ലെങ്കില്‍ ഹിന്ദി പഠിച്ചിരിക്കണം. പ്രായം:18-27(2014 മാര്‍ച്ച്‌ 27 അടിസ്ഥാനമാക്കി ) .ഫീസ്‌:400 രൂപ. എസ്.സി./എസ്.ടി/വികലാംഗര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. കേരളം ഉള്‍പ്പെടുന്ന പോസ്റ്റല്‍ സര്‍ക്കിളുകളില്‍ കോഴിക്കോട്, ഏറണാകുളം, തിരുവന്തപുരം, കണ്ണൂര്‍, കോട്ടയം, ലക്ഷദ്വീപ്(കവരത്തി) എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. പരീക്ഷയെക്കുറിച്ചും വിശദമായ സില ബസി നെക്കുറിച്ചുമുള്ള നിര്‍ദ്ദേശങ്ങള്‍ www.pasadrexam2014.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍റെ അവസാന തീയതി:മാര്‍ച്ച്‌ 27.

Loading...

Leave a Reply

Your email address will not be published.

More News