Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:20 pm

Menu

Published on March 23, 2018 at 4:09 pm

നിങ്ങൾ ഒരു തൊഴിൽ അന്വേഷകൻ ആണോ ? എങ്കിൽ ഫ്ലിപ്കാർട് നിങ്ങളെ കാത്തിരിക്കുന്നു .

jobs-at-flipkart

ഇന്ത്യയിലെ ഏറ്റവും വലിയെ ഓൺലൈൻ വ്യാപാര ശ്രിങ്കലയായ ഫ്ലിപ്കാർട് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വലിയ തൊഴിൽ അവസരവുമായി രംഗത്ത് വന്നിരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

ഡാറ്റാ സയൻസ്, അനലിറ്റിക്സ് എന്നീ മേഖലകളിലേക്കാണ് കൂടുതൽ ആളുകളെ അന്വഷിക്കുന്നത്. 700 ഓളം ഒഴിവുകൾ ഫ്ലിപ്കാർട് റിപ്പോർട് ചെയ്തപ്പോൾ ഇതിൽ അഞ്ചിൽ നാല് ഭാ​ഗവും സാങ്കേതിക മേഖലയിൽ നിന്നുള്ളവർക്കാണ് .

ഫ്ലിപ്കാർട് പുറത്തുവിട്ട തൊഴിൽ തസ്തികകൾ ഇവയാണ്.

1 . ടാറ്റ സയന്റിസ്റ്

2 .യുഐ, യുഎക്സ് ഡിസൈനർമാർ

3 .ടെക് പ്രോഗ്രാം മാനേജർ

4 .സോഫ്റ്റ്‍വെയർ ഡെവലപ്പർ

5 .ഐടി ഇൻഫ്രാസ്ട്രക്ചർ & സർവീസ് ഡെലിവറി

6 .ഐടി ആപ്ലിക്കേഷൻസ്

ഇത് കൂടാതെ മെഗാ ഓപെനിംഗിന്റെ ഭാഗമായി ഫ്ലിപ്കാ‍ർട്ട് ക്യാമ്പസ് റിക്രൂട്ട്മെന്റും നടത്തുന്നുണ്ട്. ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്സിലെ (I S B) കുറഞ്ഞത് 20 വിദ്യാർത്ഥികൾക്ക് ഫ്ളിപ്കാർട്ട് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എച്ച്ആർ കൺസൾട്ടന്റ് വ്യക്തമാക്കി.

ഫ്ലിപ്കാർട് പോലെ ഒരു തീർത്തും സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ബിസിനസിന്റെ കാര്യക്ഷമമായ വളർച്ചയ്ക്ക് സാങ്കേതിക വിദ്യയിലുള്ള വളർച്ച അനിവാര്യമാണെന്നും. അതിനാലാണ് കമ്പനിയിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതെന്ന് ഫ്ലിപ്കാ‍ർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു .

ഏതായാലും ഇന്ത്യയിലെ ബിരുദ ദാരികളായ തൊഴിൽ അന്വഷകർക്കു വലിയ ആശ്വാസം നൽകുന്നതാണ് ഫ്ലിപ്കാർട്ടിന്റെ ഈ തീരുമാനം. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി flipkart.career സന്ദർശിക്കേണ്ടതാണ് .

Loading...

Leave a Reply

Your email address will not be published.

More News