Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 7:20 pm

Menu

Published on February 21, 2014 at 12:34 pm

വനംവകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് 609 ഒഴിവുകൾ

kerala-psc-notification-for-tribal-watcher

സംസ്ഥാനവനംവകുപ്പില്‍ ട്രൈബല്‍ വാച്ചര്‍ തസ്തികയിലേക്ക് 609 ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികവര്‍ഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പ്രായപരിധി 1.1.2014-ല്‍ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 50 വയസ്സ് തികയാന്‍ പാടില്ലാത്തതുമാണ്. കേരളത്തിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്മാരും സാക്ഷരരും ആയ യുവതീ യുവാക്കള്‍ ആയിരിക്കണമെന്നതാണ് യോഗ്യതയായി കണക്കാക്കുന്നത്.ശമ്പളം: 8500-13210 രൂപ.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഒന്ന് ആണ്.

വിശദ വിവരങ്ങൾക്ക് 2014 ഫിബ്രവരി 22 ലക്കം തൊഴില്‍വാര്‍ത്ത കാണുക.

Loading...

Leave a Reply

Your email address will not be published.

More News