Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 9:48 am

Menu

Published on March 16, 2015 at 4:56 pm

മിൽമയിൽ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

milma-trcmpu-jobs-2015

മില്‍മയുടെ വിവിധ തസ്തികകളിലെ 36 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ട്‌സ് ഓഫിസര്‍, പഴ്‌സനല്‍ ഓഫിസര്‍, മാര്‍ക്കറ്റിങ് ഓഫിസര്‍,ഡപ്യൂട്ടി എന്‍ജിനീയര്‍(സിവില്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍), ഡപ്യൂട്ടി എന്‍ജിനീയര്‍(മെക്കാനിക്കല്‍), ടെക്‌നിക്കല്‍സൂപ്രണ്ട്(എന്‍ജിനീയറിങ്), ടെക്‌നീഷന്‍ സൂപ്രണ്ട്(ഡെയറി), ജൂനിയര്‍ സൂപ്പര്‍വൈസര്‍, ടെക്‌നിക്കല്‍ ഗ്രേഡ് രണ്ട്(ബോയിലര്‍ ഓപറേറ്റര്‍), ടെക്‌നീഷന്‍ ഗ്രേഡ് രണ്ട്(എംആര്‍എസി, ടെക്‌നീഷന്‍ ഗ്രേഡ്‌രണ്ട്(ഇലക്ട്രിക്കല്‍)എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. പ്രായം(1.1.2015ന്) 18-40 വയസ് തികഞ്ഞിരിക്കണം. ഒബിസിക്കും പട്ടിക വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും വയസ്സിളവ്‌ ലഭിക്കും. അപേക്ഷാഫോം വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസ്: 500 രൂപ. പട്ടിക വിഭാഗക്കാര്‍ക്ക്: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 21.

Loading...

Comments are closed.

More News