Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബന്ധങ്ങൾ, അത് സ്‌ത്രീയും പുരുഷനും തമ്മിലായാലും,വിവാഹമായാലും പ്രണയമായാലും, സൗഹൃദമായാലും തകരാതെ നന്നായി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും ഒരു ബന്ധം നന്നായി മുന്നോട്ടുപാകുന്നതിന് പിന്നില്‍ ചില രഹസ്യങ്ങളുണ്ട്. അത്തരത്തില്‍ രണ്ടുപേര്‍ തമ്മിലുള്ള ഒരു ബന്ധം നന്നായിരിക്കാന്‍ സഹായിക്കുന്ന അഞ്ചുകാര്യങ്ങളിതാ…
1. ഒരുമിച്ച് നേട്ടങ്ങൾ കൈവരിക്കാം
ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാനും കരിയറില്‍ വളരാനും പരസ്‌പരം സഹായിക്കാം. രണ്ടുപേരുടെയും കരുത്തും ദൗര്‍ബല്യവും മനസിലാക്കിവേണം പരസ്‌പരം സഹായിക്കേണ്ടത്. അങ്ങനെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകും.
2. സ്വന്തം വ്യക്തിത്വം മറച്ച് വെക്കാതിരിക്കുക
സ്വന്തം വ്യക്തിത്വത്തിന് അനുസരിച്ച് പെരുമാറുക. സ്വന്തം വ്യക്തിത്വം മറച്ചുവെയ്‌ക്കുകയും കാപട്യങ്ങള്‍ കാട്ടാതെയും ഇരിക്കുക. ഇത് രണ്ടുപേര്‍ തമ്മിലുള്ള വിശ്വാസം വര്‍ദ്ധിക്കാന്‍ ഇടയാക്കും.
3. തിരക്കിലും പങ്കാളിയെ അല്ലെങ്കില്‍ സുഹൃത്തിനെ ഓര്‍ക്കുക
എത്ര ജോലിത്തിരക്ക് ഉണ്ടെങ്കിലും പങ്കാളിയുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. ആവരുടെ ആവശ്യങ്ങള്‍ക്കും ഇഷ്‌ടത്തിനും പ്രാധാന്യം നല്‍കണം. ഓഫീസിലായിരിക്കുമ്പോള്‍, തിരക്കാണെങ്കില്‍പ്പോലും ഇടയ്‌ക്ക് പരസ്‌പരം വിളിക്കുന്നത് നല്ലതാണ്.
4. പങ്കാളിയെ/സുഹൃത്തിനെ കൂടാതെ ജീവിക്കാന്‍ കഴിയണം
ഇതും ഒരു ബന്ധത്തിന്റെ ദൃഢതയ്‌ക്ക് അത്യാവശ്യമാണ്. കുറച്ചുദിവസം മാറി നില്‍ക്കേണ്ടി വരുമ്പോള്‍, സുഹൃത്തോ പങ്കാളിയോ ഒപ്പമില്ലല്ലോ എന്നോര്‍ത്ത് ആകുലത വേണ്ട. പകരം ഫോണിലൂടെയും ഓണ്‍ലൈനിലൂടെയും എപ്പോഴും ബന്ധപ്പെടണം.
5. കലഹങ്ങള്‍ പതിവാക്കരുത്
പ്രണയമായാലും സൗഹൃദമായാലും രണ്ടുപേരും തമ്മില്‍ ചെറിയ വഴക്കുകളൊക്കെ പതിവായിരിക്കും. എന്നാല്‍ പിണക്കം നീണ്ടുനില്‍ക്കാന്‍ ഇടയാക്കരുത്. എത്രയും വേഗം പരിഹരിക്കാന്‍ ഇരുവരും മുന്‍കൈ എടുക്കണം. വഴക്കുണ്ടാകാനുള്ള സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിക്കണം.
Leave a Reply