Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 12:27 pm

Menu

Published on September 3, 2015 at 4:23 pm

പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടുന്നതിന്റെ അഞ്ച് ലക്ഷണങ്ങള്‍

5-signs-of-abusive-relationship

പ്രണയവും ഡേറ്റിങുമൊക്കെ ഇക്കാലത്ത് സര്‍വ്വസാധാരണമാണ്. ഇത്തരം ബന്ധങ്ങളില്‍ ഏറെയും ആത്മാര്‍ത്ഥതവും സദുദ്ദേശപരവുമായിരിക്കും. എന്നാല്‍ ചില ബന്ധങ്ങളില്‍ പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെടും. വഞ്ചിക്കപ്പെടുന്നത് തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ വൈകിപ്പോകുന്നുവെന്നതാണ് ചതിയില്‍പ്പെടാന്‍ കാരണമാകുന്നത്. തിരിച്ച് യുവാക്കളും വഞ്ചിക്കപ്പെട്ടേക്കാം. ബന്ധങ്ങളില്‍ വഞ്ചിക്കപ്പെടുന്നത് തിരിച്ചറിയാന്‍ അഞ്ചു ലക്ഷണങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

1. സ്ഥിരമായി അപമാനിക്കുക
പരസ്‌പര ബഹുമാനവും വിശ്വാസവുമാണ് ഏതൊരു ബന്ധത്തിനും അടിത്തറയേകുന്നത്. എന്നാല്‍ ബന്ധത്തില്‍ പങ്കാളിയാല്‍ പതിവായി അപമാനിക്കപ്പെടുന്നുവെങ്കില്‍ മറ്റേയാള്‍ പിന്‍മാറാനുള്ള തയ്യാറെടുപ്പാണ് തിരിച്ചറിയണം.

2. അമിതമായ നിയന്ത്രണം
ഒരാള്‍ സ്വന്തം അഭിപ്രായങ്ങളും വിശ്വാസങ്ങളും മറ്റേയാളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍, അതും വഞ്ചിക്കുന്നതിന്റെ മുന്നോടിയാണെന്ന് തിരിച്ചറിയുക. അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഇത്തരക്കാര്‍ ശ്രമിക്കും.

3. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുക
പതിവായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് ഒരു ബന്ധത്തിലും നല്ല കാര്യമല്ല. ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായിരിക്കും ഇത്തരം സമീപനമെന്ന് തിരിച്ചറിയണം.

4. മോശം പദപ്രയോഗം
അപമാനിക്കുന്ന രീതിയിലുള്ള സംസാരം തുടര്‍ച്ചയായി ഉണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. പങ്കാളി, ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറെടുക്കുന്നതിന്റെ തുടക്കമായി വേണം അതിനെ കാണാന്‍. ഭൂതകാലത്തെ അത്ര നല്ലതല്ലാത്ത കാര്യങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നതും ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ വേണ്ടിയാകണം.

5. ഞാന്‍ അങ്ങനെയല്ല അര്‍ത്ഥമാക്കിയത്
മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ട്, ഞാന്‍ അങ്ങനെ അര്‍ത്ഥമാക്കിയതല്ല, എന്ന് പിന്നീട് പറയുന്നത് ആവര്‍ത്തിക്കുകയാണെങ്കില്‍, അത്തരം ബന്ധം ഏറെ നാള്‍ നീണ്ടുനില്‍ക്കില്ല. അത്തരക്കാരുമായുള്ള ബന്ധത്തില്‍നിന്ന് പിന്‍മാറുന്നതാണ് നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയേറെയാണ്.

Loading...

Leave a Reply

Your email address will not be published.

More News