Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:37 am

Menu

Published on January 7, 2017 at 12:22 pm

അച്ഛൻറെ മരണാനന്തര വിലാപയാത്രയ്ക്ക് ആളെക്കൂട്ടാന്‍ മകന്‍ കണ്ടെത്തിയ മാർഗ്ഗം കേട്ടാൽ ഞെട്ടും….!!!

50-pole-dancers-escort-taiwan-politicians-funeral-procession

തായ്‌പേയ്: മരണം ആഘോഷമാക്കുന്ന പല നാടുകളും നമുക്കറിയാം. നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമെല്ലാമാണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശവഘോഷയാത്ര നടത്താറുള്ളത്.എന്നാൽ തായ്‌വാനിൽ അടുത്തിടെ സ്വന്തം പിതാവിന്റെ ശവഘോഷയാത്രയ്ക്ക് ആളെക്കൂട്ടാൻ മകന്‍ ചെയ്ത കാര്യം കേട്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും. തായ് വാനിലെ ചിയായി കൗണ്ടിയിലാണ് സംഭവം നടന്നത്. പിതാവിന്റെ വിലാപയാത്ര 50 അര്‍ദ്ധനഗ്നരായ സുന്ദരികളെ ഇറക്കിയായായിരുന്നു മകൻ ആഘോഷിച്ചത്.76 കാരനായ തുങ് സിയാങ് എന്നയാളാണ് മരിച്ചത്.ശവഘോഷയാത്രത്തില്‍ നിരവധി വാഹനങ്ങളാണ് ഉണ്ടായിരുന്നത്.ഇതിൽ അൻപത് ജീപ്പുകളുടെ മുകളിലും അര്‍ദ്ധനഗ്നരായ ഓരോ സുന്ദരിമാര്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതും വെറുതെ ജീപ്പിന് മുകളിൽ നിൽക്കുകയായിരുന്നില്ല ഇവർ . പോപ്പ് മ്യൂസിക്കിനനുസരിച്ച് താളം വച്ച് യുവതികൾ നൃത്തം ചെയ്യുന്നുമുണ്ടായിരുന്നു. ആയിരക്കണക്കിന് ആളുകളായിരുന്നു ഈ കാഴ്ച കാണാൻ റോഡരികില്‍ കാത്തു നിന്നത്.

അന്തരിച്ച തുങ് സിയാങ് ചിയായി കൗണ്ടി കൗണ്‍സിലിന്റെ മുന്‍ സ്പീക്കര്‍ ആയിരുന്നു.അതുകൊണ്ട് തന്നെ നിരവധി രാഷ്ട്രീയ നേതാക്കളും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. വൻ തിരക്ക് കാരണം നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടായി. സ്ത്രീകളുടെ ഇത്തരത്തിലുള്ള അര്‍ദ്ധനഗ്ന നൃത്തവുമായുള്ള ശവഘോഷയാത്രകള്‍ തായ്‌വാനിലും ചൈനയിലും സാധാരണമാണ്. ഘോഷയാത്രയിൽ ആളുകള്‍ കൂടുന്നതിനനുസരിച്ചാണത്രെ ഇവിടെ മരിച്ച ആളുടെ വില കൂടുന്നത്. എന്നാൽ അടുത്തിടെ ചൈനയില്‍ ഈ രീതിയിലുള്ള ഘോഷയാത്രകൾ നിരോധിച്ചിട്ടുണ്ട്.കുറച്ച് കാലം മുമ്പ് ഇതുപോലൊരു വാർത്ത വന്നിരുന്നു.അന്ന് ഭർത്താവിൻറെ ശവഘോഷയാത്രയ്ക്ക് ആളുകളെ കൂട്ടാൻ ഭാര്യ ഒരുക്കിയതും അര്‍ദ്ധനഗ്നരായ സ്ത്രീകളെ ആയിരുന്നു. അന്ന് ഭാര്യയോട് ഇത്തരത്തിലുള്ള സ്ത്രീകളെ ഘോഷയാത്രയ്ക്ക് വെച്ചതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഭര്‍ത്താവിന് അത്തരം കാഴ്ചകള്‍ ഏറെ ഇഷ്ടമായിരുന്നു എന്നാണ്. എന്തായാലും തുങ് സിയാങിൻറെ മരണാനാന്തര ചടങ്ങുകളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News