Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധ്യപ്രദേശ് :വയറ്റിൽ തറച്ച അമ്പുമായി 50 കാരൻ ജീവിച്ചത് 42 വർഷം. മധ്യപ്രദേശിലെ ബോര്‍കുവാന്‍ ഗ്രാമത്തിലെ ആദിവാസിയായ മാന്‍സിംഗാണ് ദീര്‍ഘകാലമായി വയറ്റിൽ തറച്ച അമ്പുമായി കഴിഞ്ഞത്.എട്ടു വയസ്സുള്ളപ്പോൾ കൂട്ടുകാരുമൊത്ത് കളിക്കുമ്പോഴാണ് മാന്‍സിംഗിന് വയറ്റിൽ അമ്പ് തറച്ചത്.അപകടത്തെ തുടര്‍ന്ന് അന്ന് ചികിത്സ നടത്തിയിരുന്നെങ്കിലും അമ്പിൻറെ ഒരു ഭാഗം വയറ്റില്‍ തന്നെ കിടക്കുകയായിരുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും വേദനയില്ലാതിരുന്ന മാന്‍സിംഗിന് ഈ അടുത്ത ദിവസം അമ്പ് തറച്ച് ഭാഗത്ത് ഒരു തേനീച്ച കുത്തിയപ്പോൾ വീണ്ടും വേദനയുണ്ടായി. വേദന സഹിക്കാതായപ്പോൾ ബന്ധുക്കള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ജില്ലാ ആശുപത്രിയിലെത്തിച്ചു. ചികിത്സിച്ച ശേഷം ഡോക്ടര്‍ എക്‌സ്‌റേയ്ക്ക് നിര്‍ദേശിക്കുകയായിരുന്നു. അപ്പോഴാണ് മൂന്ന് ഇഞ്ച് വലുപ്പമുള്ള അമ്പ് വയറ്റിനകത്ത് കണ്ടെത്തിയത്. അമ്പ് പുറത്തെടുക്കാനായി മാന്‍സിംഗിനെ ഇപ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.
Leave a Reply