Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 7:19 am

Menu

Published on January 3, 2015 at 11:04 am

58 കാരന് വധുവായി 20 കാരി ;ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

58-years-old-man-marries-20-years-old-wedding-image-gone-viral

മുംബൈ: മുംബൈയിൽ 58 കാരനും 20 കാരിയും വിവാഹിതരായി.ഇവർ ഒന്നിച്ചുള്ള വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.പുതുവത്സര ദിനത്തിലാണ് സതീഷ്‌ ആപ്തെ എന്ന 58 കാരനും ലിസ എന്ന 20 കാരിയും വിവാഹിതരാവുന്നത്.വധൂ വരന്മാരുടെ പ്രായമാണ് പ്രധാനമായും സോഷ്യൽ മീഡിയയിൽ ഒരു ചര്‍ച്ചയായി മാറിയത്. ഇരുവരും ചേർന്ന് സെൽഫിയെടുക്കുമ്പോൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരും മുംബൈ സ്വദേശികളാണ്. സൈബർ ലോകത്തെങ്ങും തങ്ങളുടെ സെൽഫി വൈറലായി പടരുമ്പോഴും ഇതിൽ ഒരു കാര്യവുമില്ലെന്നാണ് സതീഷും ലിസയും പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ബീഹാറിലും ഇത്തരത്തിലൊരു വിവാഹം നടന്നിരുന്നു. യൂണിവേഴ്സിറ്റി പ്രൊഫസർ പി.ജി വിദ്യാർഥിയെ വിവാഹം കഴിച്ചതായിരുന്നു ആ സംഭവം. ഇവിടെ സെൽഫിയെടുത്തതായിരുന്നില്ല വൈറലായത് പകരം പ്രൊഫസറുടെ ആദ്യ ഭാര്യ പെണ്‍കുട്ടിയെ തല്ലുന്നതിൻറെ ഫോട്ടോ ആയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News