Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 2:11 pm

Menu

Published on October 13, 2015 at 1:11 pm

നിങ്ങള്‍ ഭക്ഷണപ്രിയരാണോ? അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ആറ് കാരണങ്ങള്‍…

6-reasons-you-could-be-overeating

ഭക്ഷണത്തോടുള്ള പ്രിയം എല്ലാവർക്കുമുണ്ടാവും.എന്നാൽ വിശപ്പ്‌ മാറിയാലും വീണ്ടും വീണ്ടും കഴിക്കണം എന്ന് തോന്നുന്നത് അത്ര നല്ലതല്ല.പിന്നീട് ഭക്ഷണം കഴിക്കുന്നത്‌ കുറയ്ക്കാന്‍ ശ്രമിച്ചാലും കഴിയാതെ വരും. അതെന്തുകൊണ്ടാണെന്നറിയേണ്ടേ?

പാത്രങ്ങള്‍
അമിതമായി ഭക്ഷണം കഴിക്കാനുള്ള ഒരു കാരണമാണ് പാത്രങ്ങളുടെ വലുപ്പം. വലിയ പ്ലേറ്റുകളിലും ഫാന്‍സി പ്ലേറ്റുകളിലും ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. ദിവസവും ആഹാരം കവിക്കുന്ന പാത്രം മീഡിയം വലുപ്പമുള്ളതോ അല്പം ചെറുതോ ആകുന്നതാണ് നല്ലത്.മാത്രമല്ല ഓരോ തവണയും കഴിക്കാനെടുക്കുന്ന ഭക്ഷണത്തിന്റെ അളവ് അൽപം കുറയ്ക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത്‌ നിയന്ത്രിക്കാൻ സഹായിക്കും.

സുഹൃത്തുക്കള്‍
തടി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിങ്ങള്‍ ആരോഗ്യകരമായ ഡയറ്റിലായിരിക്കും. അപ്പോഴാണ് സുഹൃത്തുക്കള്‍ക്കൊപ്പം റസ്റ്ററന്റിലോ മറ്റോ പോകേണ്ടി വരിക. അവിടെ സകല നിയന്ത്രണവും നഷ്ടമാകും. നിങ്ങള്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടി വരും.
അതുകൊണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകേണ്ടി വരുമ്പോള്‍ നിങ്ങള്‍ മനസിലുറപ്പിച്ച കാര്യം ഓര്‍മ്മയിലുണ്ടായിരിക്കുക. ഇത് നിങ്ങളെ ഫാസ്റ്റ്ഫുഡില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രചോദിപ്പിക്കും. ഭക്ഷണം നിയന്ത്രിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുക, എത്രതന്നെ പ്രകോപനമുണ്ടായാലും.

ക്ഷീണം
പലപ്പോഴും നമ്മള്‍ ക്ഷീണത്തിന്റെ ലക്ഷണങ്ങളെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. എല്ലാ രാത്രിയിലും ആവശ്യത്തിനു ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ആറുമുതല്‍ എട്ടു മണിക്കൂര്‍ വരെ. നന്നായി ക്ഷീണം തോന്നുന്നത് ഏതു സമയത്താണ് കുറിച്ചുവെക്കുക. കൃത്യമായി പാറ്റേണ്‍ മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ജങ്ക് ഫുഡുകളെ ഒഴിവാക്കി ആരോഗ്യകരമായ സ്‌നാക്ക്‌സിലേക്കു നീങ്ങാം.

ഭക്ഷണം കഴിക്കുന്നതിന്റെ വേഗത
നിങ്ങള്‍ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നവരാണോ? 20 മിനിറ്റിനുള്ളില്‍ നിങ്ങള്‍ പ്ലേറ്റ് കാലിയാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അമിത ഭക്ഷണത്തിന്റെ അപകടത്തിലാവാം. പകുക്കെ ചവച്ചരച്ച് ഭക്ഷണം കഴിക്കുക.

നിര്‍ജ്ജലീകരണം
ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ സാധ്യത കൂടുതലാണ്. ഭക്ഷണത്തിനു മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക.

വിരസത
ബോറടിക്കുമ്പോള്‍ ഭക്ഷണവുമെടുത്ത് ടി.വിക്ക് മുമ്പിലിരിക്കുന്ന ശീലം പലർക്കുമുണ്ട്. നമ്മള്‍ പോലും അറിയാതെ കൂടുതല്‍ ഭക്ഷണം നമ്മളിലേക്കെത്തുന്ന അവസ്ഥയാണിത്. അതുകൊണ്ട് ഈ ശീലം മാറ്റണം. ബോറടിക്കുന്ന സമയത്ത് നിങ്ങളില്‍ താല്‍പര്യം ഉണര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News