Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
600 കിലോ ശരീര ഭാരമുള്ള മാജിദ് അല്‍ ദോസരി (26) യുടെ മൃതദേഹം മറവ് ചെയ്യുന്ന വീഡിയോ പുറത്തുവന്നു. മൃതദേഹം കയര്‍ കെട്ടി മറവ് ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നത്.അമിത ഭാരം മൂലം ഒരു റൂമിനകത്തു പുറത്തിറങ്ങാനാകാതെ കുടുങ്ങി പോയ യുവാവിന്‍റെ അവസ്ഥ വാര്‍ത്തയായതോടെ സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്‍റെ നിര്‍ദേശ പ്രകാരം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ദമാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു .വീടിന്റെ ചുമരു പൊളിച്ചു ഫോര്‍ക്ക് ലിഫ്റ്റ് വഴി ആയിരുന്നു യുവാവിനെ റൂമില്‍ നിന്നും താഴെ എത്തിച്ചത് . സൗദി ആരോഗ്യ മന്ത്രിയുടെ കീഴിലുള്ള പ്രത്യേക വൈദ്യ സംഘം ആയിരുന്നു യുവാവിനെ ചികില്‍സിച്ചിരുന്നത് .യുവാവിനു ആവശ്യമായ അത്യാധുനിക അമേരിക്കന്‍ നിര്‍മിത കിടക്ക അടക്കം എല്ലാ സൗകര്യങ്ങളും ഭരണകൂടം തയ്യാറാക്കിയിരുന്നു .പക്ഷേ ന്യൂമോണിയ മൂര്‍ചിച്ച യുവാവിനെ ജീവന്‍ രക്ഷിക്കാനായില്ല.
Leave a Reply