Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നവർ സൂകിഷിക്കുക…തികച്ചും സ്വകാര്യമെന്ന് വിശ്വസിച്ച് നിങ്ങള്‍ പോസ്‌റ്റ് ചെയ്‌ത പല ചിത്രങ്ങളും ഇന്ന് പോണ്‍ സൈറ്റുകളില്‍ ആളെ കൂട്ടുന്നതിനുള്ള ഉപാധികളായിക്കഴിഞ്ഞു. ഇന്ത്യയിലെ 40 ശതമാനം സ്ത്രീകളും ഇത്തരത്തിലുള്ള ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണ്.സൈബര്‍ സെക്യൂരിറ്റി സെല്‍ ആണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.70 ശതമാനത്തോളമുളള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ നെറ്റ് വര്‍ക്ക് ആയി പ്രവര്‍ത്തിക്കുന്നത്.ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മോഷ്ടിക്കുകയാണ് ഇവരുടെ ദൗത്യം. പിന്നീട് ഇവരുടെ അഡ്മിന്‌സ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റിന് അയച്ച് നല്‍കും.പോസ് ചെയ്‌തെടുക്കുന്ന ചിത്രങ്ങളേക്കാള്‍ സ്വാഭാവികത കൂടുതലുള്ള ‘നാച്ചുറല്‍’ ചിത്രങ്ങള്‍ക്കാണ് ഇന്ന് ഓണ്‍ലൈന്‍ രംഗത്ത് ഡിമാന്റ് ഉള്ളത് . എഡിറ്റ് ചെയ്യാത്ത, ഡിസൈനുകള്‍ ചേര്‍ക്കാത്ത ഇത്തരം ചിത്രങ്ങളുടെ ലഭ്യതക്കുറവുതന്നെ ഇതിന് കാരണം. ഈ സാഹചര്യം മുതലാക്കാനാണ് പോണ്‍ സൈറ്റ് പ്രമോര്‍ട്ടര്‍മാര്‍ ഫേസ്‌ബുക്കിനെ ആശ്രയിക്കുന്നത്. യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സെക്‌സ് ചാറ്റ് തുടങ്ങിയവയിലൂടെ പണം തട്ടുന്നതും സ്ഥിരമാണ്.സ്ത്രീകള്‍ അറിയാതെ പൊതു സ്ഥലത്ത് നിന്ന് വരെ ചിത്രങ്ങല്‍ പകര്‍ത്തുന്ന സംഘവും ഇക്കൂട്ടത്തിലുണ്ട്. മോര്‍ഫിങും ഇതിന് സഹായകരമായി ഉപയോഗിക്കുന്നു.
Leave a Reply