Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെയൊക്കെ നാട്ടിൽ തൊണ്ണൂറ് കഴിഞ്ഞാല്‍ മിക്ക അപ്പൂപ്പന്മാരും അമ്മൂമ്മമാരും കിടക്കയില്‍ തന്നെയായിരിക്കും. എന്നാല്‍ തൊണ്ണൂറാം വയസിലും സൈക്കിളില്‍ ചുറ്റി മുട്ട വില്‍ക്കുകയാണ് എലീന ഗ്ലാവസ് എന്ന മുത്തശ്ശി.സ്വന്തം ഗ്രാമത്തില്‍ നിന്നും കിലോമീറ്ററുകള്‍ സൈക്കിളില്‍ യാത്ര നഗരത്തില്‍ കൊണ്ടുപോയാണ് എലീന മുത്തശ്ശി മുട്ട വില്‍ക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് മുത്തശ്ശി ജീവിക്കുന്നത്. കൂട്ടിന് കുടുംബമോ ബന്ധുക്കളോ ആരുമില്ല. ആകെയുള്ളത് കുറേ കോഴികളും ഒരു പശുവും കാളയും.വാര്‍ദ്ധക്യത്തിലും അധ്വാനിച്ചുകൊണ്ട് പുതു തലമുറയ്ക്ക് മാതൃകയാവുകയാണ് ഈ മുത്തശ്ശി.
–
–
Leave a Reply