Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on July 24, 2018 at 11:07 am

തോണിമറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് റിപ്പോർട്ടറിന്റെ മൃതദേഹം കണ്ടെത്തി..

kottayam-mathrubhumi-news-team-drown-to-kariyar-search-operation-continue-today-found-a-dead-body

കോട്ടയം: മാതൃഭൂമി ന്യൂസ് റിപ്പോർട്ടേഴ്‌സ് സഞ്ചരിച്ച വള്ളം മറിഞ്ഞ് 2 പേരെ കാണാതായി. തിരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കെ.കെ.സജി(47) മൃതദേഹമാണു അഗ്നിശമനസേന കണ്ടെത്തിയത്. ബിപിൻ ബാബുവിനു(27) വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

വെള്ളപ്പൊക്ക ദുരിതവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാർത്തകളും പകർത്തി, തിരിച്ചു വരുമ്പോൾ ആയിരുന്നു അപകടം. കനാലിന്റെ ആഴമുള്ള സ്ഥാലത്താണ് വള്ളം മറിഞ്ഞത്. 5 പേരായിരുന്നു വള്ളത്തിൽ 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ 280 വീടുകൾ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുമ്പോഴാണ് കരിയാര്‍ വച്ചാണ് വള്ളം മറിയുന്നത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നാണ് കരിയാര്‍. ഇത് ഒഴുകിയെത്തുന്നത് വേമ്പനാട്ടുകായലിലേക്കാണ്.

Loading...

Comments are closed.

More News