Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:38 am

Menu

Published on December 27, 2017 at 10:50 am

ജീവിതത്തിൽ ഒരിക്കലും ആരോടും പറയാൻ പാടില്ലാത്ത 10 രഹസ്യങ്ങൾ

10-secrets-never-tell-to-anyone

ജീവിതത്തില്‍ എല്ലാവര്‍ക്കും രഹസ്യങ്ങളുണ്ടാകും. ചിലത് ആരോടും പറയാന്‍ പറ്റാത്തതാകും. മറ്റു ചിലത് വളരെ അടുത്ത ആളുകളോട് മാത്രം പറയാന്‍ പറ്റുന്നതാകും. എന്നാല്‍ മന:ശാസ്ത്രം പറയുന്ന പ്രകാരം ചില രഹസ്യങ്ങളുണ്ട്, അവ നമ്മള്‍ ഒരിക്കലും ആരോടും പറയാന്‍ പാടില്ലാത്തവ. നമ്മുടെ എത്ര അടുത്ത സുഹൃത്തുക്കള്‍ ആണെങ്കില്‍ പോലും പറയാന്‍ പാടില്ലാത്തവ. അത്തരത്തില്‍ നമ്മള്‍ എന്നും രഹസ്യമായിത്തന്നെ സൂക്ഷിക്കേണ്ട 10 രഹസ്യങ്ങള്‍ ഇതാണ്.

1. നമ്മുടെയൊക്കെ മനസില്‍ ചില ആഗ്രഹങ്ങളുണ്ടാകും, സമൂഹം അറിഞ്ഞാല്‍ ചിലപ്പോള്‍ പലപ്പോളും ഒറ്റപ്പെടുത്തുകയും അപമാനം ഉണ്ടാകുകയും ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള ചില ആഗ്രഹങ്ങള്‍. നമ്മുക്ക് വളരെ വലിയ ആഗ്രഹങ്ങളായിരിക്കും അവ എങ്കിലും മറ്റുള്ളവര്‍ക്ക് അത് പലപ്പോഴും നിങ്ങളെ പരിഹസിക്കാനുള്ള ഒരു കാരണം മാത്രമാകും അത്. അതിനാല്‍ അത്തരം രഹസ്യങ്ങള്‍ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവെക്കരുത്. ഇത് നിങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അപമാനിക്കപ്പെടാന്‍ ഇടവരുത്തും.

2. നിങ്ങളുടെ വരുമാനം. അത് ഒരിക്കലും ആരോടും പറയാതിരിക്കുക. സുഹൃത്തുക്കള്‍ക്കിടയിലും സമൂഹത്തിലും നിങ്ങളെ വേര്‍തിരിവുകളോടെ കാണാന്‍ അത് കാരണമായിത്തീരും. ഒപ്പം നിങ്ങളുടെ ബന്ധങ്ങള്‍ വരെ വരുമാനത്തിന്റെ അടിസ്ഥാനത്തിലായി തീരും.

3. നിങ്ങളുടെ ഉറ്റ മിത്രങ്ങള്‍ നിങ്ങളോടായി മാത്രം പറഞ്ഞ രഹസ്യങ്ങള്‍ ഒരിക്കലും പുറത്തു പറയരുത്. അതു സൗഹൃദം നശിപ്പിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ വിശ്വാസ്യതയും ഇല്ലാതാക്കും. അവര്‍ നിങ്ങളോട് പറഞ്ഞ രഹസ്യങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ രഹസ്യമായി തന്നെ സൂക്ഷിക്കുക.

4. നിങ്ങളുടെ സ്വന്തം കുടുംബ ജീവിതവും പ്രണയവും സുഹൃത്തുക്കള്‍ക്കിടയില്‍ അധികമായി ചര്‍ച്ച ചെയ്യാതിരിക്കുക. കുടുംബ ജീവിതത്തിലും പ്രണയത്തിലുമൊക്കെ സംഭവിക്കുന്ന പല കാര്യങ്ങളും സുഹൃത്തുക്കള്‍ അറിയുന്നത് അത്ര നല്ലതല്ല. കാരണം ഇത് സൗഹൃദവും ബന്ധങ്ങളും തമ്മില്‍ കൂടിക്കുഴയാനും ഒരുപക്ഷെ സൗഹൃദത്തിന് വിള്ളലേല്‍ക്കാന്‍ വരെ കാരണമായേക്കും.

5. നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്തതും എന്നാല്‍ സുഹൃത്തറിഞ്ഞാല്‍ വല്ലാതെ കുറ്റപെടുത്തുമായ കാര്യങ്ങള്‍ പറയാതിരിക്കുക. പിന്നീട് ഈ കാര്യങ്ങള്‍ പറഞ്ഞ് സുഹൃത്തുക്കള്‍ അസ്വസ്ഥപെടുത്തും വിധം കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്തേക്കാം.

6. ഒരാളുമായി നിങ്ങള്‍ ഡേറ്റിങ്ങിലായെന്ന് കരുതുക. പക്ഷെ അത് നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുമോ എന്ന ഉറപ്പ് വരാത്ത സാഹചര്യമാണെങ്കില്‍ ഇത് അടുത്ത സുഹൃത്തുക്കളോടു പോലും പറയാതിരിക്കുക. പറഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്കിത് ബാധ്യതയാകും.

7. നിങ്ങളുടെ ജീവിതത്തില്‍ പല രീതിയിലുള്ള ഈഴ്ചകളും സംഭവിച്ചിട്ടുണ്ടാകും. പക്ഷെ ഈ വീഴ്ചകള്‍ ഒരിക്കലും ആരോടും പറയാതിരിക്കുക. കാരണം പിന്നീട് നിങ്ങളുടെ വിലകുറച്ചു കാണാനും മറ്റുള്ളവര്‍ മുന്‍വിധിയോടെ സമീപിക്കാനും ഇത് കാരണമാകും.

8. നിങ്ങള്‍ വിവാഹം കഴിഞ്ഞവരാണെങ്കില്‍ നിങ്ങളുടെ പങ്കാളികളുടെ കുറവുകളും രഹസ്യങ്ങളും എല്ലാം തന്നെ സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. യാതൊരു കാരണവശാലും ഇത് പുറത്തു പറയാതിരിക്കുക.

9. നിങ്ങളുടേതായ രഹസ്യങ്ങളും അടുത്ത സുഹൃത്തുക്കള്‍ നിങ്ങളുമായി പങ്കുവെച്ച ഇത്തരം കാര്യങ്ങളും മറ്റാരുമായും പങ്കുവെക്കാതിരിക്കുക.

10. രഹസ്യ സ്വഭാവമുള്ള പല സംഭവങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടന്നിട്ടുണ്ടാവും. അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ നിങ്ങളുടെ ഹൃദയത്തില്‍ തന്നെ സൂക്ഷിക്കുക. നിങ്ങള്‍ അത് ആരോടെങ്കിലും തുറന്നു പറഞ്ഞാല്‍ തന്നെ ഒരുപക്ഷെ ചിലപ്പോള്‍ മറ്റാര്‍ക്കും നിങ്ങളെ മനസിലായില്ലെന്നു വരാം. ജീവിതത്തിന്റെ സമാധാനം നിങ്ങളായിത്തന്നെ നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.

Loading...

Leave a Reply

Your email address will not be published.

More News