Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 29, 2024 6:55 am

Menu

Published on September 11, 2018 at 1:06 pm

കേരളം മുതൽ ഹിമാചൽ പ്രദേശ് വരെ, ഒറ്റയ്‌ക്കൊരു ബൈക്ക് യാത്ര!

solo-biking-trip

Route: Kerala (Malappuram) > Bangalore > Hyderabad > Nagpur > Sagar Town (MP) > Agra > Delhi > Chandigarh > Narkhanda > Manali

മുൻപ് ഹൈദരാബാദ് എത്തിയത്‌ വരെയുള്ള യാത്രയെ പറ്റി ചെറിയൊരു പോസ്റ്റ് ഇട്ടിരുന്നു.. കുറേക്കൂടെ വിശദമായുള്ള പോസ്റ്റാണിത് . ഇപ്പോൾ പോയില്ലെങ്കിൽ ഇനി ഒരുപക്ഷെ നടക്കാൻ സാധ്യതയില്ലെന്ന തിരിച്ചറിവിൽ തുടങ്ങിയ യാത്ര.. ആദ്യായിട്ടാണ് ബൈക്കിൽ ഒറ്റക്കു ദൂരയാത്ര ചെയ്യുന്നത്.. ഒരു കാര്യം ആദ്യമേ പറയട്ടെ, ഈ യാത്രയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നായ കാശ്മീർ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല .. അവിടെ പ്രശ്നങ്ങൾ നടക്കുന്നെന്നു കേട്ടത്കൊണ്ട് കൂടുതൽ റിസ്ക് എടുത്ത് പോവേണ്ടെന്നു തീരുമാനിച്ചു .. October 19 നു വീട്ടിൽ നിന്നിറങ്ങുമ്പോൾ നാഗ്പുർ വരെയുള്ള റൂട്ട് തലേന്ന് രാത്രി ഗൂഗിൾ മാപ് നോക്കി ഒരു പേപ്പറിൽ എഴുതി കയ്യിൽ വെച്ചത് മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന പ്ലാൻ .. ഏത് വഴിയാണ് പോവേണ്ടതെന്ന ഏകദേശ ധാരണയുണ്ടായിരുന്നു .. ബാംഗ്ലൂർ വരെ പോവാൻ പേടിയൊന്നും ഇല്ലായിരുന്നു .. അവിടെ കൂടെ പഠിച്ച ഫ്രണ്ട് ഉണ്ട് .. പിന്നെ എങ്ങാനും പറ്റുന്നിലെന്നു തോന്നിയാൽ തിരിച്ചു ഒരു ദിവസം കൊണ്ട് വീട്ടിലേക്ക് വരാലോ (അതും പറഞ്ഞാ വീട്ടിൽ നിന്നിറങ്ങിയത് ) എന്നായിരുന്നു മനസ്സിൽ .. സോളോ യാത്രയുടെ ത്രിൽ എന്താണെന്നു ഞാൻ അറിയുന്നത് ബാംഗ്ലൂരിൽ നിന്നും ഹൈദെരാബാദിലേക്കുള്ള യാത്രയിലാണ് .. ഒറ്റക്കുള്ള യാത്ര ബോറായിരിക്കുമെന്നായിരുന്നു അത് വരെയുള്ള എന്റെയും ധാരണ .. പക്ഷെ ഈ യാത്രയോടെ അത് മാറി .. ബാംഗ്ലൂർ ടു ഹൈദരാബാദ് അടിപൊളി ഹൈവേ ആണ് .. റോഡിൽ വാഹനങ്ങൾ അധികമില്ല .. ഒരു കിലോമീറ്റർ – ഒന്നര കിലോമീറ്റർ ഒക്കെ നേരെയുള്ള റോഡ് .. റോഡിനിരുവശത്തും പച്ച പുതച്ചു കിടക്കുന്ന പാടങ്ങൾ .. രാവിലെ ആയോണ്ട് നേരിയ തണുപ്പുണ്ട് .. ഹൈവേക്കു നടുവിലെ ഡിവൈഡറിൽ പൂക്കൾ .. കുറച്ചധികം ദൂരെയായി മലനിരകൾ .. ഞാനും ബുള്ളറ്റും മാത്രം .. അതിരാവിലെ യാത്ര തുടങ്ങിയിരുന്നു.. ഉദിച്ചു വരുന്ന സൂര്യന്റെ വെളിച്ചം മുഖത്തടിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ് .. റോഡ്‌സൈഡിൽ ഫ്രൂട്സ് വില്കുന്നവരുടെ കയ്യിൽ നിന്നും വാങ്ങിയ കർമൂസയും ബത്തക്കയുമായിരുന്നു ഉച്ച ഭക്ഷണം .. ബാംഗ്ലൂർ ഹൈദരാബാദ് ഹൈവേയിലെ ഏതോ ഒരു സ്ഥലത്ത് ആളൊഴിഞ്ഞൊരു ബസ്‌സ്റ്റോപ്പിൽ വെച്ച് അത് കഴിക്കുമ്പോ ഞാനോർത്തു .. പടച്ചോനെ, വീട്ടിൽ ഉമ്മ ഉണ്ടാകുന്ന ചോറും മീൻകറിയും കൂട്ടേണ്ട ഞാനാണല്ലോ ഇത് .. വൈകുന്നേരം 6 മണിയോടെ ഹൈദരാബാദിന് അടുത്തുള്ള ഷംസാബാദ് ടൗണിലെത്തി.. ഇന്ത്യ മഹാരാജ്യത്ത് ഇങ്ങനൊരു സ്ഥലമുള്ള കാര്യം ഞാൻ മുൻപ് കേട്ടിട്ടു കൂടിയില്ല .. സത്യം പറയാലോ.. നല്ല പേടിയുണ്ടായിരുന്നു .. ടൗണിൽ തന്നെ റൂം എടുത്തു .. പത്താം ക്ലാസ്സിൽ ഹിന്ദി പഠിപ്പിച്ചത് സ്കൂളിലെ ഹെഡ്മാഷ് ആയിരുന്നു .. അത്‌കൊണ്ട് തന്നെ ഒൻപതാം ക്ലാസ്സ്‌വരെ ഹിന്ദി വല്യ പിടിയില്ലായിരുന്ന എനിക്ക് ഹിന്ദി വല്യ കുഴപ്പമില്ലാതെ സംസാരിക്കാൻ പഠിച്ചു (എപ്പോ ഹിന്ദി സംസാരിക്കേണ്ട ആവശ്യം വരുമ്പോഴും സാറിനെ ഓർമ്മ വരും ) യാത്രക്കിടയിൽ കുറെയധികം ആൾക്കാരെ പരിചയപെട്ടു .. കാണുന്നവരോടൊക്കെ സംസാരിച്ചു .. അവരുടെ കഥകൾ (ജീവിതം ) കേട്ടു .. ഹൈദരാബാദിലെ ട്രാഫിക് ഒഴിവാക്കാൻ രാവിലെ നേരത്തെ തന്നെ ഇറങ്ങിയിരുന്നു .. പക്ഷെ ഒരു മണിക്കൂറോളം കറങ്ങിയതിനു ശേഷമാണു നാഗ്പുർ ഹൈവേയിലെത്തുന്നത് .. ഹൈവേക്കു ചുറ്റും ഒഴിഞ്ഞ സ്ഥലങ്ങളാണ് .. ഇടക്ക് നെൽപ്പാടങ്ങളും കരിമ്പ് കൃഷിയുമൊക്കെ .. ദൂരെ മലകൾ.. മലകൾ കട്ടെടുക്കുന്നവർ എല്ലായിടത്തുമുണ്ട് .. പലയിടത്തും പാതി മുറിഞ്ഞ മലകളേയുള്ളു .. ഹൈവേയോട് ചേർന്നുള്ള പോക്കറ്റ് റോഡിൽ ചോളങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു.. ആദ്യം മൈൻഡ് ചെയ്തില്ല .. മുന്നോട്ട് പോവുന്തോറും ഇത് തന്നെ കാഴ്ച .. പടച്ചോനെ ഇതാണോ ഇവന്മാര് കേരളത്തിലേക്കു കയറ്റി അയക്കുന്നത് .. ചോദിച്ചിട്ട് തന്നെ കാര്യം .. ബൈക്ക് സൈഡാക്കി അടുത്ത് കണ്ട ചേട്ടനോട് ചോദിച്ചു ..അല്ലേട്ടാ ഇദെന്താ സംഭവം (ഹിന്ദിയില്ലാട്ടോ ) .. കാലിത്തീറ്റക്ക് വേണ്ടിയുള്ളതാണത്രേ, ഹാവൂ സമാധാനമായി .. ഹൈദരാബാദ് മുതലിങ്ങോട്ട് കാണുന്ന കാഴ്ചയാണ് പെൺകുട്ടികളൊക്കെ മുഖം മുഴുവൻ ഷാൾ കൊണ്ട് ചുറ്റികെട്ടിയിരിക്കുന്നു, 2 കണ്ണ് മാത്രമേ പുറത്തു കാണൂ (ജാതി -മത വ്യത്യാസമൊന്നുല്യാ എല്ലാരും ഉണ്ട് ) ..എന്തിനായിരിക്കും .. സൗന്ദര്യം വെയിൽ കട്ടോണ്ട് പോവാതിരിക്കാനാണോ ആവോ .. നാഗ്പൂരിൽ ഞാൻ നിന്ന ഹോട്ടലിലെ ആളോട് ചോദിച്ചു.. അതിനങ്ങനെ പ്രത്യേകിച് കാരണമൊന്നുമില്ലെന്നാ മൂപ്പർ പറഞ്ഞത്.. നാഗ്പൂരിലെ ദീപാവലി ആഘോഷങ്ങൾ തീർന്നിട്ടില്ലായിരുന്നു ..റോഡ് സൈഡിലൊക്കെ അടിപൊളി ലൈറ്റ് സ് ഉണ്ടായിരുന്നു .. ആകെ മൊത്തം ഒരു ഫെസ്റ്റിവ് മൂഡ് .. നാഗ്പൂരും കഴിഞ്ഞു അടുത്ത സ്ഥലത്തേക്കുള്ള ഓട്ടമാണ്.. മധ്യ പ്രദേശിലെ സാഗർ ടൗൺ ആണ് ഇന്നത്തെ ലക്ഷ്യം .. മലകളും പാടങ്ങളുമൊക്കെയായി മനസ്സ് നിറക്കുന്ന കാഴ്ചകൾ വീണ്ടും ..പച്ചപ്പാടങ്ങൾക്കിടയിൽ വിളവെടുക്കാറായ മഞ്ഞ പുതച്ചു കിടക്കുന്ന നെൽവയലുകൾ .. നട്ടുച്ച വെയിലത്തും പാടത്തു പണിയെടുക്കുന്ന കർഷകർ.. പാടങ്ങളോട് ചേർന്ന് തന്നെ അവരുടെ വീടുകളുണ്ട് ..ചെറുതാണ് .. തൊട്ടടുത്തു തന്നെ കാലിത്തൊഴുത്ത് .. ഒറ്റക്ക് യാത്ര ചെയുമ്പോൾ നമുക്ക് കിട്ടുന്നൊരു ഫ്രീഡം ഉണ്ട്.. എന്താ പറയാ .. Ultimate freedom എന്ന് വേണേൽ പറയാം .. നമുക്കിഷ്ടപെട്ട സ്ഥലങ്ങൾ കണ്ട് ..കാഴ്ചകൾ ആസ്വദിച്ച് .. കാണുന്നവരോടൊക്കെ സംസാരിച്ച്.. ഓരോ സ്ഥലത്തെയും സ്പെഷ്യൽ ഫുഡ് കഴിച്ചു .. അങ്ങനെ അങ്ങനെ .. ഏകദേശം 6:30 ആയി സാഗർ ടൗണിനു അടുത്തെത്തിയപ്പോൾ .. ഞാൻ നിന്നു പരുങ്ങുന്നത് കണ്ടിട്ടാണെന്നു തോന്നുന്നു പെട്രോൾ പമ്പിൽ നിന്ന് കണ്ട ചേട്ടൻ വഴികാണിച്ചു തരാമെന്നു പറഞ്ഞു വന്നു .. ചെറിയൊരു പോക്കറ്റ് റോഡ്.. ഇരുട്ട് നല്ലോണം പടർന്നിട്ടുണ്ട് .. ഉള്ളിലാണേൽ നല്ല പേടിയും .. സാഗർ ടൗണിലെത്തി .. ഒരു സ്ഥലം സുരക്ഷിതമാണോ എന്നറിയാൻ അവിടെ രാത്രി സ്ത്രീകൾ പുറത്തിറങ്ങുന്നുണ്ടോ എന്ന് നോക്കിയാൽ മതി .. ഹോട്ടലും തപ്പിയുള്ള കറക്കത്തിനിടയിൽ ഞാനതായിരുന്നു നോക്കിയത് .. കുറച്ചു മുന്നോട്ട് പോയപ്പോൾ തന്നെ ആ കാഴ്ച്ച കണ്ടു .. ഒന്നല്ല കുറെയേറെ പെൺകുട്ടികൾ .. ടൗണിലൂടെ ചുമ്മാ നടക്കുന്നവരും ഹോട്ടലിനു മുന്നിൽ കഥ പറഞ്ഞിരിക്കുന്നവരും ഒക്കെയുണ്ട് .. ഹാവൂ സമാധാനമായി .. പിറ്റേന്ന് വൈകുന്നേരം ഡൽഹിയും കഴിഞ്ഞ് ആഗ്രയിലെത്തി .. അടുത്ത ദിവസം പുലർച്ചെ എണീറ്റു താജ് മഹൽ കാണാൻ പോയി .. താജ് മഹൽ കണ്ട് അന്തം വിട്ടു നിൽക്കലും ഫോട്ടോ എടുക്കലും എന്തൊക്കെയോ ആലോചിച്ച് കുറെ നേരം നോക്കി നിൽക്കലും എല്ലാം കഴിഞ്ഞു ചണ്ഡീഗഡിലേക്ക് തിരിച്ചു .. പാട്ടും പാടി ബൈക്കോടിക്കാൻ നല്ല രസാണ്.. മലയാളം, തമിഴ് , ഹിന്ദി , മൂന്നിലും അറിയാവുന്ന പാട്ടുകളൊക്കെയും പാടിക്കാണും .. രാത്രിയോടെ ചണ്ഡീഗഡ് എത്തി .. പിറ്റേന്ന് ബൈക്ക് സെർവീസിനു കൊടുത്തു .. ചണ്ഡീഗഡിൽ വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്നത് ദീദിയാണ് .. 2 ദിവസം താമസിക്കാൻ സൗകര്യം ചെയ്ത് തന്നു .. നിർബന്ധിപ്പിച്ചു ഒരു ഫുൾ ഫേസ് ഹെൽമെറ്റ് വാങ്ങിപ്പിച്ചു (മുന്നോട്ടുള്ള യാത്രയിൽ ഏറ്റവും ഉപകാരപ്പെട്ട കാര്യം ) .. യാത്രയിൽ ഉപകാരപ്പെടുന്ന കുറെയധികം കാര്യങ്ങൾ പറഞ്ഞു തന്നു .. ഈ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്രവീണ വസന്ത് എന്ന ദീദിയോടാണ് .. ചണ്ഡീഗഡിൽ നിന്നും ഹിമാചൽ പ്രദേശിലെ നാർഖണ്ടയിലേക്കാണ് പോയത് .. അവിടെ വിന്റർ തുടങ്ങിയിരുന്നു .. ഷിംല വഴിയാണ് യാത്ര.. പൈൻ മരങ്ങളോട് ചേർന്നുള്ള റോഡിലൂടെയുള്ള യാത്ര മറക്കാൻ പറ്റാത്തതാണ് .. വൈകുന്നേരത്തോടെ നാർഖണ്ട ടൗണിലെത്തി.. തണുത്തു വിറച്ചു അവിനാശ് ഭായിയെയും കാത്തു നിൽക്കുകയാണ് ഞാൻ .. ബാക്കിയുള്ളോരൊക്കെ കൂളായിട്ട് നടക്കുന്നുണ്ട് .. നർഘണ്ടയിൽ അവിനാശ് ഭായിയുടെ ക്യാമ്പിലെ ടെന്റിൽ കിടന്നുറങ്ങിയ രാത്രി ഒരു കാലത്തും മറക്കില്ല .. രാവിലെ എണീറ്റപ്പോൾ ടെന്റിൽ നിന്നും പുറത്തേക്കുള്ള കാഴ്ച്ച .. മഞ്ഞിൽ പുതച്ച് നിൽക്കുന്ന മലനിരകൾ .. നർഘണ്ടയിൽ നിന്നും ജലോരി പാസ് വഴി മണാലിയിലേക്ക് .. ബാബുക്കയുടെ സ്വർഗത്തിലേക്ക് .. ഇത് വരെ കണ്ട കാഴ്ച്ചകളും മുഖങ്ങളും ഒരുപാടാണ് .. വഴി ചോദിച്ചവർ .. കർഷകർ .. അച്ഛൻ സമ്മതിക്കാത്തത് കൊണ്ട് ലഡാക് യാത്ര മാറ്റിവെച്ചിരിക്കുന്ന ഹോട്ടൽ ഓണർ .. ഹൈദരാബാദ് വെച്ച് വഴി ചോദിക്കുമ്പോൾ കേരളത്തിൽ നിന്നാണെന്നും ഒറ്റക്കുള്ള യാത്രയിലാണെന്നും പറഞ്ഞപ്പോൾ ആശ്ചര്യത്തോടെ നോക്കി ഓൾ ദി ബെസ്ററ് പറഞ്ഞ പെൺകുട്ടി .. മുഖങ്ങൾ അവസാനിക്കുന്നില്ല ..കാഴ്ച്ചകളും

 

കടപ്പാട്:ഫേസ്ബുക്ക് 

By: Uvais Mohammed 

https://www.facebook.com/pg/love.to.traavel/photos/?tab=album&album_id=1744866102254583

Loading...

Leave a Reply

Your email address will not be published.

More News