Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 2:53 pm

Menu

Published on September 17, 2018 at 12:36 pm

രാത്രിയിൽ ബൈക്കിൽ ദൂരയാത്ര പോകുന്നവർ ശ്രദ്ധിക്കുക..!!

be-carefull-night-long-ride-in-bike

രാത്രിയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം ഇപ്പോൾ വളരെ അധികമാണ്. യൂത്തന്മാർ റൈഡ് ചെയ്യുന്നത് അധികവും രാത്രിയിലാണ്. രാത്രിയിൽ റോഡിൽ തിരക്കുണ്ടാകില്ല എന്ന ധാരണ മൂലമാണ് അധികപേരും രാത്രിയിൽ യാത്ര ചെയുന്നത്. എന്നാൽ ആ ധാരണ തെറ്റാണ് രാത്രിയിലാണ് റോഡിൽ അപകടം നടക്കാൻ ഉള്ള സാധ്യത കൂടുതലാണ് . അപകടം മാത്രമല്ല പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ രാത്രി യാത്രയിൽ സംഭവിക്കും. ഒറ്റപ്പെട്ട റോഡുകളിലൂടെ പോകുമ്പോൾ സംഘം ചേർന്നുള്ള ആക്രമണം അങ്ങനെ ഉള്ള വാർത്തകൾ നാം ഒട്ടേറെ കേൾക്കുന്നുണ്ട്.

– രാത്രിയിലെ യാത്ര പരമാവധി ഒഴിവാക്കുക. പകല്‍സമയം റോഡ് എങ്ങനെയുള്ളതാണെന്ന കാര്യം വ്യക്തമായി മനസിലാക്കാൻ കഴിയും. എന്നാൽ രാത്രിയില്‍ അപകടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. രാത്രി വിശ്രമിച്ചശേഷം പുലർച്ചെ യാത്ര തുടങ്ങുന്നതാണ് നല്ലത്.
– ഹെൽമെറ്റ് ഇല്ലാതെ ഒരു കാരണവശാലും യാത്ര ചെയ്യരുത്
– ആവശ്യമുള്ള വസ്തുക്കൾ എടുത്ത് വച്ചോ എന്ന് ഉറപ്പ് വരുത്തുക. നമുക്ക് ആവശ്യമായ ചെറിയൊരു സാധനത്തിന് പോലും അലയേണ്ടിവരും.
– വഴിയെക്കുറിച്ച് എന്തേലും സംശയം തോന്നിയാൽ രണ്ടോ മൂന്നോ പേരോട് ചോദിക്കണം. റോഡിനെ പറ്റി കൂടുതൽ അറിയാൻ ടാക്സി,ലോറി ഡ്രൈവർമാരോട് ചോദിക്കുന്നതാണ് ഉചിതം. ഗൂഗിൾ മാപ്പിനെ ആശ്രയിക്കാം ഒരു പരിധി വരെ മാത്രം എല്ലായിപ്പോഴും ശെരിയായ വിവരം ലഭിച്ചെന്ന് വരില്ല.
– ഉത്തരേന്ത്യയിലേക്കാണ് യാത്ര എങ്കിൽ അത്യാവശ്യം ഹിന്ദി അറിഞ്ഞിരിക്കുന്നത് നല്ലതാണ് ഇത് നിങ്ങൾക്ക് വളരെ അധികം സഹായകമാകും.
– ഫസ്റ്റ് എയ്ഡ് ബോക്സ്, ആവശ്യമാണെങ്കിൽ സ്ലീപ്പിങ് ബാഗ്, സ്റ്റവ് ,ടെന്റ് , ചെറിയ കത്തി , ബാക്കപ്പ് ഫോൺ, ഗ്ലൗസ് , കൈകാലുകളുടെ മുട്ടിന് ഇടാനുള്ള പാഡ്, പവർബാങ്ക് എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തുക,

Loading...

Leave a Reply

Your email address will not be published.

More News