Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:58 pm

Menu

Published on June 22, 2018 at 3:44 pm

നിങ്ങളുടെ തീന്മേശയിൽ എത്തുന്ന മത്സ്യങ്ങൾ ഫോർമാലിൻ ചേർത്തതാണോ ? തിരിച്ചറിയാൻ ചില വഴികൾ

how-to-identify-formalin-in-fish

കേരളത്തിൽ ട്രോളിംഗ് നിരോധനം ഏർപെടുത്തിയതോടെ മലയാളികളുടെ തീൻമേശ നിറക്കാൻ മൽസ്യം അന്യ നാടുകളിൽ നിന്നും വണ്ടികേറി വരാൻ തുടങ്ങി എന്നാൽ ഇത്തരത്തിൽ വരുന്ന മത്സ്യങ്ങളെ ദീർഘ കാലം കേടാവാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാകട്ടെ ഫോർമാലിൻ. സാക്ഷാൽ മൃതശരീരങ്ങൾ കേടാവാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു.

മോർച്ചറികളിൽ മനുഷ്യശരീരം സംസ്കരിച്ചു സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന ഫോർമാലിനിൽ ഉയർന്ന അളവിൽ തന്നെ വിഷാംശമുണ്ട്. ഇത് കാൻസറിനും അൾസറിനും വരെ കാരണമാകാം. ഇതിന്റെ പ്രത്യാകാതം ആണെങ്കിൽ വളരെ വലുതും. ശരീരത്തിന്റെ വിവിധ ദൈനംദിന പ്രക്രിയകളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ വ‍‍‍‍ൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവിടങ്ങളിൽ ഫോർമലിൻ തകരാറുണ്ടാക്കുന്നു.

കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ?

∙ മത്സ്യത്തിന്റെ കണ്ണിനു നിറവ്യത്യാസം വരും

∙ മത്സ്യത്തിന്റെ സ്വാഭാവിക മണം നഷ്ടപ്പെടും

∙ ചെതുമ്പലിന്റെ സ്വാഭാവിക നിറം മാറും

∙ കേടായ മത്സ്യത്തിൽ ഫോർമാലിൻ ഉപയോഗിച്ചാൽ കട്ടിയായിരിക്കും

എങ്ങിനെ ഫോർമാലിൻ ഉപയോഗം തിരിച്ചറിയാം

∙ ഫ്രഷായ മീനിന് വൃത്താകൃതിയുള്ളതും തിളങ്ങുന്നതും തെള‍ിച്ചമുള്ളതുമായ കണ്ണ‍ുകളായിരിക്കും.
തിളക്കമില്ലാതെ, കുഴിഞ്ഞിരിക്കുന്നതും ഇളം നീലനിറമുള്ളതുമായ കണ്ണുകൾ കണ്ടാൽ ഉറപ്പിക്കുക           മീൻ പഴകിത്തുടങ്ങിയിരിക്കുന്നു.

∙ ചെകിളപ്പൂവു നോക്കണം. നല്ല രക്തവർണമാണെങ്കിൽ മീൻ പഴക‍ിയിട്ടില്ല എന്നതിന്റെ സൂചനയാണ്.

∙ പാചകം ചെയ്യുന്നതിനു മുമ്പായി മീനിന്റെ ആന്തരികാവയവങ്ങൾ നീ‍ക്കം ചെയ്യുമ്പോൾ നട്ടെല്ലിന്റെ
ഭാഗത്തു നിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മീൻ ഫ്രഷാണ്.

∙ മാംസത്തിൽ വിരൽ കൊണ്ടമർത്തിയാൽ ദൃഢത ഉണ്ടെങ്കിൽ നല്ല മീനാണ്. മീൻ ചീത്തയാണെങ്കിൽ
വിരലമർത്തുമ്പോൾ മാസം താണു പോകും.

∙ മീനിന്റെ മോശം നാറ്റവും തിരിച്ചറിയാൻ സാധിക്കും

∙ മീൻ ചീഞ്ഞു തുടങ്ങിയതാണെങ്കിൽ കനത്തതും അമോണിയയുടേതിനു സമാനവുമായ ഗന്ധമുണ്ടാകും

Loading...

Leave a Reply

Your email address will not be published.

More News