Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:22 am

Menu

Published on March 31, 2018 at 6:57 pm

ഡിജിറ്റൽ വിപ്ലവത്തിലെ ടാറ്റ ചോർച്ചയും , പരിഹാര മാര്ഗങ്ങളും !!

explaine-how-to-protect-your-privacy

ഒരു സാധാരണ വ്യക്തിയുടെ അഭിരുചികൾ മുതൽ ഒരു രാജ്യത്തിൻറെ പരമോന്നത അധികാരം വരെ മാറ്റി എഴുതാൻ കഴിയുന്ന ശക്തിയായി സാമൂഹ്യ മാധ്യമങ്ങൾ മാറിയിരിക്കുന്നു . പല രാജ്യങ്ങളുടെയും ജനാതിപത്യ നിർവഹണത്തിലെ സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടൽ ഈ യിടെ ആണ് വാർത്തകളിൽ നിറഞ്ഞത് .

ആധാർ കാർഡ് മുതൽ ഫേസ്ബുക് വരെ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കു എങ്ങിനെ എത്തി നോക്കുന്നു എന്നും അവ എങ്ങിനെ ചോർത്തപ്പെടുന്നു എന്നും നോക്കാം . !

നിങ്ങളെക്കുറിച്ചുള്ള എന്തൊക്കെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൈവശം ഉണ്ട് ?


പുതിയ ടാറ്റ ചോർച്ച വിവാദത്തിൽ ഏറെ പഴി കേൾക്കേണ്ടിവന്ന ഫേസ്ബുക് അവസാനം സ്വയം കുറ്റസമ്മതം നടത്തുകവരെ ചെയ്യേണ്ടി വന്നു .

ഒരാൾ ഫെയ്‌സ്ബുക്കില്‍ ചേര്‍ന്ന കാലം മുതലുള്ള ഓരോ വിവരങ്ങളും അത് സൂക്ഷിക്കുന്നുണ്ട്. ഓരോ തവണ ലോഗിന്‍ ചെയ്യുന്നത്, പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുന്നത്, ക്ഷണിക്കപ്പെടുന്ന ഇവന്റുകള്‍, ഫോളോ ചെയ്യുന്ന ആളുകള്‍, സുഹൃത്തുകള്‍, സ്ഥലം, സന്ദേശങ്ങള്‍, സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ തുടങ്ങി എല്ലാ ഇടപാടുകളും രേഖപ്പെട്ടിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഈ ഡാറ്റയാണ് ഫെയ്‌സ്ബുക്ക് നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഉപയോഗിക്കുന്നത്. ഇനി ആര്‍ക്കെങ്കിലും ഈ വിവരങ്ങളിലേക്ക് അനധികൃതമായി കൈകടത്താന്‍ അവസരം കിട്ടിയാല്‍ അത് പോലെതന്നെ അവര്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈയടുത്ത് പുറത്ത് വന്ന കേംബ്രിഡ്ജ് അനലിറ്റിക സ്‌കാന്‍ഡലിലും ഇതാണ് സംഭവിച്ചത്.

ലോകത്തിലെ തന്നെ നമ്പർ ഒന്നു എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കൻ എലെക്ഷനിൽ പോലും കൃത്യമായ ഇടപെടൽ നടത്തിയത് ഇന്ത്യ പോലുള്ള ഡിജിറ്റൽ വിപ്ലവമെന്നാൽ എന്തല്ലാം ആയി എന്നുള്ള ചിന്താഗതിക്കുള്ള ഒരു താക്കീതും കൂടിയാണ് .

നമോ ആപ്പും ഡിജിറ്റൽ ഇന്ത്യയും പിന്നെ ആധാർ കാർഡും !!!

ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെ ഉള്ള മുഴുവൻ കാര്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കുന്ന ഈ കാലത്തു ഇതിൽ ഒരു വ്യക്തിയുടെ സ്വകാര്യത എന്ന വിഷയത്തിലെ സുപ്രീം കോടതിയിൽ വാദം തുടരെ ആണ് ടാറ്റ ചോർച്ച വിവാദം ലോകത്തു ശക്തിപ്പെടുമ്പോൾ ഉഭഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ എങ്ങിനെ സൂക്ഷിക്കുന്നു എന്നിടത്തും അവ ശേഖരിക്കാൻ ഉപയോകിഗിക്കുന്ന സോഫ്റ്റ്വയറുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു .

ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഏറെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേഴ്‌സണല്‍ മൊബൈല്‍ ആപ്പായ നരേന്ദ്ര മോദി ആപ്പ് വ്യക്തിഗത വിവരങ്ങള്‍ ഉപയോക്താക്കളുടെ സമ്മതം കൂടാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന് ചോര്‍ത്തി നല്‍കുന്നതായി ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയട്ട് ആല്‍ഡേഴ്‌സണ്‍ ന്റെ ആരോപണം .

എന്നാൽ വെറും രാഷ്ട്രീയ ആരോപണത്തിലുപരി ഇന്ത്യൻ ജനാതിപത്യ പാർട്ടികളുടെ കംബ്രിഡ്ജ് അനലറ്റിക്കയുമായുള്ള ബന്ധം ശക്തമായ അന്വഷണ വിദേയമാക്കേണ്ടതാണ് .

എങ്ങിനെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം ?


1 ) നിങ്ങളുടെ ഫെയ്സ്ബുക് ആപ്പുകള്‍ പരിശോധിക്കുക

ഒരു മൂന്നാം കക്ഷി വെബ്സൈറ്റില്‍ പോകാന്‍ നിങ്ങള്‍ നിങ്ങളുടെ ഫെയ്സ്ബുക് സംവിധാനത്തിലൂടെ വിവരങ്ങള്‍ നല്‍കിയെങ്കില്‍, ആ സേവന ദാതാക്കള്‍ക്ക് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ പ്രാപ്യമായിക്കൊണ്ടേയിരിക്കും. ഫെയ്സ്ബുകില്‍ നിങ്ങളുടെ settings page-ല്‍ പോകുക. ഏതൊക്കെ App-കളാണ് നിങ്ങളുടെ എക്കൌണ്ടുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കുക. ഇതില്‍ നിന്നും ഓരോ ആപ്പിനും നിങ്ങള്‍ നല്കിയ അനുമതിയും നിങ്ങള്‍ പങ്കുവെക്കുന്ന വിവരങ്ങളും നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സംശയകരവും ഉപയോഗമില്ലാത്തതുമായ ആപ്പുകള്‍ നീക്കം ചെയ്യുക. (സുഹൃത്തുകളുടെയും ഉപയോക്താക്കളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫെയ്സ്ബുക് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

App setting page-ല്‍ Apps Others Use എന്ന മറ്റൊരു ഭാഗമുണ്ട്. നിങ്ങളുടെ സുഹൃത്തുക്കള്‍ ആപ് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഏതൊക്കെ വിവരങ്ങളാണ് പങ്കുവെക്കുന്നത് എന്നത് സംബന്ധിച്ച് നിങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഇതിലാണ്. നിങ്ങളുടെ ജന്‍മദിനം, നഗരം തുടങ്ങി ഒരു വിവരവും നിങ്ങളുടെ സുഹൃത്തുക്കളുടെ ആപ്പുകള്‍ക്ക് ലഭിക്കാതിരിക്കാന്‍ ഇതിലെ കള്ളികളെല്ലാം ശൂന്യമാക്കണം.

2 ) ഫെയ്സ്ബുക് Privacy Settings പരിശോധിക്കുക

നിങ്ങളെയും സുഹൃത്തുക്കളെയും സംബന്ധിച്ച ഏതൊക്കെ വിവരങ്ങളാണ് ആപ്പുകള്‍ കാണുന്നത് എന്ന ആശങ്കയുണ്ടെങ്കില്‍, privacy settings-ല്‍ പോയി പൊതുവായി പങ്കുവെക്കുന്ന വിവരങ്ങള്‍ ചുരുക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ഫെയ്സ്ബുക് കുറിപ്പുകള്‍ സുഹൃത്തുക്കള്‍ മാത്രമേ കാണുന്നുള്ളൂ എന്നാക്കാം. അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക നിങ്ങള്‍ക്ക് മാത്രമേ കാണാനാകൂ എന്നും.

3 ) സ്വകാര്യത നയങ്ങള്‍ വായിക്കുക

പുതുതായി ഒരു ആപ്പോ വെബ് സംവിധാനമോ, ഉപയോഗിക്കാന്‍ നിങ്ങള്‍ കയറുമ്പോള്‍ തങ്ങളുടെ സേവന വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കമ്പനി ആവശ്യപ്പെടും. ഈ നിബന്ധനകള്‍ വായികുകയും പ്രത്യേകിച്ചു സ്വകാര്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ വായിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യുക. നിങ്ങളുടെ വിവരങ്ങള്‍ പങ്കുവെക്കപ്പെടും എന്നു തോന്നുകയാണെങ്കില്‍ ആ ആപ് ഉപയോഗിക്കാതിരിക്കാം.

4 ) Tracker Blocker സ്ഥാപിക്കുക

വെബ്സൈറ്റുകളില്‍ കൂടെച്ചേര്‍ക്കുന്ന tracker-കളെ തടയാനുള്ള സംവിധാനം നിങ്ങള്‍ക്ക് നിങ്ങളുടെ ബ്രൌസറില്‍ സ്ഥാപിക്കാം. പക്ഷേ ഇത് ചിലപ്പോള്‍ ചില വെബ്സൈറ്റുകളെ ഭാഗികമായി നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതാക്കും. ഗൂഗിള്‍ ക്രോം ബ്രൌസറില്‍ tracker-കളെ തടയാന്‍ കഴിയുന്ന രണ്ട് സംവിധാനങ്ങള്‍ Disconnect , Privacy Badger എന്നിവയാണ്.

എങ്ങനെയാണ് tracker പ്രവര്‍ത്തിക്കുന്നത് എന്നു നോക്കാം. എന്തുകൊണ്ടാണ് ഇവ തടയേണ്ടത് പ്രധാനമാണ് എന്നത് അപ്പോളാണ് നിങ്ങള്‍ക്ക് മനസിലാവുക. ഫെയ്സ്ബുക്കില്‍ നിങ്ങള്‍ ഒരു ആപ് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് നിങ്ങളുടെ വെബ് ബ്രൌസറില്‍ cookie പോലെ ഒരു tracker വെക്കും. ഇത് നിങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തൂം. നിങ്ങള്‍ ആപ് അടച്ചാലും ഈ tracker-നു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ, നിങ്ങള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകള്‍, ഇടപഴകുന്ന ആളുകള്‍ എന്നിവ പോലെ, പിന്തുടരാനാകും.

5 ) പരസ്യങ്ങള്‍ തടയാനുള്ള Ad Blocker സെറ്റ് ചെയ്യുക

Tracker-കളെ തടയാനുള്ള മറ്റൊരു വഴി പരസ്യങ്ങള്‍ പൂര്‍ണമായും തടയുക എന്നതാണ്. നിങ്ങളുടെ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയിലെ ബ്രൌസറുകളില്‍ Ad blocker സ്ഥാപിക്കാം. മൊബൈല്‍ പരസ്യങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന program-കള്‍ ആണ്. വലിയ വെബ്സൈറ്റുകള്‍ക്ക് പോലും അവരുടെ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ പരസ്യങ്ങളുടെയും മുകളില്‍ നിയന്ത്രണമില്ല. ഈ പരസ്യ ശൃംഖലകളില്‍ ചില ചതിയന്‍ സൂത്രങ്ങള്‍ വരും. സുരക്ഷാ ഗവേഷകര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു ഒരു Ad blocker – ആണ് uBlock Origin.

6) നിങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗ ചരിത്രം മായ്ച്ചു കളയുക

ഇടവേളകളില്‍ നിങ്ങളുടെ cookies, ബ്രൌസ് ചെയ്ത ചരിത്രം എന്നിവയെല്ലാം മായ്ച്ചുകളയണം. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നിവയെല്ലാം തങ്ങളുടെ ബ്രൌസറുകള്‍ക്ക്- സഫാരി, ക്രോമേ, എക്സ്പ്ലോറര്‍ എന്നിവയ്ക്കു- എങ്ങനെയാണ് ഈ ചരിത്രം മായ്ച്ചുകളയേണ്ടതെന്ന നിര്‍ദേശം നല്കിയിട്ടുണ്ട്. അവ cookies, trackers എന്നിവയെ താത്ക്കാലികമായി മായ്ച്ചു കളയും, പിന്നീടവ വന്നേക്കാമെങ്കിലും.

ഉപപോക്താവിന്റെ അഭിരുചികൾക്കനുസരിച് ഉത്പന്നങ്ങളും വ്യക്തികളും വേർതിരിച്ച നമുക്ക് മുൻപിൽ കമ്പനികൾ അവതരിപ്പിക്കുമ്പോൾ ഓർക്കണം നമ്മൾ കേവലം നിരീക്ഷണത്തിലാണെന്ന യാഥാർഥ്യം !!

– ആഷിഖ് സി .പി

Loading...

Leave a Reply

Your email address will not be published.

More News