നമ്മുടെ കുട്ടികൾ കാലിടറി വീഴുമ്പോൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 1, 2022 3:54 pm

Menu

Published on January 31, 2018 at 10:55 am

നമ്മുടെ കുട്ടികൾ കാലിടറി വീഴുമ്പോൾ

taking-care-of-children

നമ്മുടെ കുട്ടികള്‍ക്ക് എന്താണ് പറ്റിയത്.. അവര്‍ വളരെ എളുപ്പം കാലിടറി വീഴുകയാണ്. എവിടെയും എന്തും താങ്ങാനും ഉള്‍ക്കൊള്ളാനുമുള്ള ശക്തി നമ്മുടെ കുട്ടികള്‍ക്ക് നഷ്ടമായിരിക്കുന്നു. പണ്ടത്തെ കുട്ടികളെ പോലെ കാര്യങ്ങള്‍ അഭുമുഖീകരിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള കരുത്ത് ഇന്നത്തെ കുട്ടികള്‍ക്ക് ഇല്ലാ എന്ന് നമുക്ക് തീര്‍ത്ത് പറയാം. എന്താണ് നമ്മുടെ കുട്ടികള്‍ക്ക് സംഭവിക്കുന്നത്. എന്തൊക്കെയാണ് അവരുടെ പ്രശ്‌നങ്ങള്‍. എന്തൊക്കെയാണ് അതിനുള്ള പരിഹാരങ്ങള്‍.

ചെറിയ കാര്യങ്ങള്‍ പോലും താങ്ങാനാവാത്ത ഇന്നത്തെ കുട്ടികള്‍

പണ്ടൊക്കെ കുട്ടികളെ സ്‌കൂളില്‍ വെച്ച് അധ്യാപകര്‍ വഴക്ക് പറഞ്ഞാലോ വീട്ടില്‍ വെച്ച് മാതാപിതാക്കള്‍ ദേഷ്യം പിടിച്ചാലോ ഒന്നും അധികമായി അത് അവരെ ബാധിച്ചിരുന്നില്ല. അത് അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നാകെ കഥ മാറി. ഒന്ന് ചീത്ത പറഞ്ഞാല്‍ മതി അതോടെ തളര്‍ന്നു വീഴും നമ്മുടെ കുട്ടികള്‍.

അതോടെ സങ്കടവും വിഷമവുമായി ആകെ ക്ഷീണിച്ചുപോകുന്നു അവര്‍. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുന്ന കുട്ടികളുടെ വാര്‍ത്തകള്‍ ഇടയ്ക്കിടെ മാധ്യമങ്ങളില്‍ വരുന്നത് ഞെട്ടലോടെയാണ് നമ്മള്‍ വായിക്കുന്നത്. മനസ്സിന് വേണ്ടത്ര കരുത്തില്ലാതെ ചെറിയ കാര്യങ്ങള്‍ പോലും താങ്ങാന്‍ കെല്‍പ്പില്ലാത്ത നമ്മുടെ കുട്ടികള്‍ മാറുന്നതിന് ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ചെറുതും വലുതുമായി കാണാം.

എന്തുകൊണ്ട്..??

മാതാപിതാക്കളെ സംബന്ധിച്ചെടുത്തോളം എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. പണ്ടൊക്കെ ഒരു കുട്ടിക്ക് സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത സൗകര്യങ്ങളാണ് ഇന്ന് ഓരോ കുട്ടികള്‍ക്കും മാതാപിതാക്കള്‍ ഒരുക്കികൊടുക്കുന്നത്. പക്ഷെ അത്തരം സൗകര്യങ്ങളുടെ ആധിക്യം തന്നെയാണ് കുട്ടികളെ ഈ രീതിയില്‍ ആക്കിത്തീര്‍ക്കുന്നത്.

രാവിലെ സ്‌കൂള്‍ബസ്സില്‍ വീട്ടില്‍ നിന്നിറങ്ങുന്നു. വലിയ ബാഗും അതില്‍ ഒരു നൂറ് പുസ്തകങ്ങളും ചുമന്നുകൊണ്ട് സ്‌കൂളില്‍ എത്തുമ്പോള്‍ മുതല്‍ വൈകും വരെ പഠനത്തോട് പഠനമാണ്. ക്ലാസ് കഴിഞ്ഞു തിരിച്ചു വീട്ടില്‍. തുടര്‍ന്ന് ട്യൂഷന്‍. തുടര്‍ന്ന് ഭക്ഷണം. വീണ്ടും പഠിത്തം. അവസാനം ഉറക്കം. ഒഴിവുദിവസങ്ങളിലും ടൂഷന്‍. കളിക്കാനോ മറ്റു ഉല്ലാസങ്ങള്‍ക്കോ സാമ്യം വളരെ കുറവ്. പൊതുസമൂഹവുമായി ഇടപെടാനുള്ള അവസരങ്ങള്‍ അതിലും കുറവ്. സാഹചര്യങ്ങള്‍ മനസ്സിലാക്കാനും അവയോട് സ്വയം പ്രതികരിക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നില്ല.

എല്ലാം മാതാപിതാക്കള്‍ തന്നെ ചെയ്തുകൊടുക്കുന്നു. ഇത് കുട്ടികളെ സംബന്ധിച്ചെടുത്തോളം പിന്നീട് തനിയെ ഒരു തീരുമാനം എടുക്കേണ്ട ഘട്ടം വരുമ്പോള്‍ ഏറെ വിഷമകരമായതാക്കുന്നു. അങ്ങനെ സ്വന്തമായ ഒരു തീരുമാനം എടുക്കാന്‍ പറ്റാതെ സാഹചര്യങ്ങള്‍ക്കൊത്ത് കാര്യങ്ങള്‍ നീക്കാന്‍ കഴിയാതെ വരുന്ന കുട്ടികള്‍ പല അബദ്ധങ്ങളും മണ്ടത്തരങ്ങളും കാണിച്ചുകൂട്ടുന്നു. അങ്ങനെ ചെറിയൊരു വിഷം വരുമ്പോഴേക്കും അത് അവരെ ജീവനൊടുക്കുന്നതിലേക്ക് വരെ എത്തിപ്പിക്കുകയും ചെയ്യുന്നു.

നമ്മള്‍ ചെയ്യേണ്ടത്

കുട്ടികള്‍ക്ക് സൗകര്യങ്ങള്‍ നമ്മള്‍ ചെയ്തുകൊടുക്കണം, ശരി തന്നെ. പക്ഷെ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്ത് കുട്ടികളെ ഒന്നിനും പറ്റാത്തവരാക്കി വളര്‍ത്താതിരിക്കുക. കാരണം അങ്ങനെ ചെയ്യുന്നത് സ്വന്തമായി ഒരു കാര്യം പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പിന്നീട് അവരെ എത്തിക്കും. ചില കാര്യങ്ങളിലൊക്കെ കുട്ടികളെ സ്വന്തമായി ഒരു തീരുമാനം എടുക്കാന്‍ വിടുക.

 

അങ്ങനെ ചെയ്യുമ്പോള്‍ കുട്ടികള്‍ എടുക്കുന്ന തീരുമാനം തെറ്റാവാം, ശരിയാവാം. ശരിയാണെങ്കില്‍ നല്ലത്. തെറ്റാണെങ്കില്‍ അത് തിരുത്താന്‍ സഹായിക്കുക. അതിലൂടെ അവര്‍ പഠിക്കും. സാഹചര്യങ്ങള്‍ അഭിമുഖീകരിക്കുന്നതിന് വേണ്ടി ചെറിയ ചെറിയ സന്ദര്ഭങ്ങളും സാഹചര്യങ്ങളും അവര്‍ക്ക് ഒരുക്കിക്കൊടുക്കുക. അതുപോലെ ഇടയ്ക്കിടെ കുട്ടികളെ പുറംലോകവുമായി ഇടപഴകാന്‍ അനുവദിക്കുക. മറ്റുള്ളവരുടെ ജീവിതങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ടാക്കുക.

ഇങ്ങനെ പല തരത്തിലുള്ള സാഹചര്യങ്ങള്‍ ചെറുപ്പം മുതലേ കുട്ടികള്‍ അഭിമുഖീകരിക്കുമ്പോള്‍ അവയെ മനസ്സിലാക്കാനും ആ സമയങ്ങളില്‍ എന്ത് ചെയ്യണമെന്ന് മനസ്സിലാകുകയും ചെയ്യുന്നു. ഇത് കുട്ടികളെ മാനസികമായി കരുത്തുള്ളവരാക്കുന്നു. സാഹചര്യങ്ങളോട് ചെറുത്തുനില്‍ക്കാന്‍ കെല്‍പ്പുള്ളവരാക്കുന്നു.

Loading...

More News