Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:21 am

Menu

Published on February 15, 2018 at 2:45 pm

മധുരമില്ലാതെ 5 ദിവസം.. നിങ്ങളിൽ എത്രപേരുണ്ട് ഈ വെല്ലുവിളി ഏറ്റെടുക്കാൻ..?!

5-day-no-sugar-challenge

പഞ്ചസാരയില്ലാതെ എത്ര ദിവസം നിങ്ങൾക്ക് ജീവിക്കാൻ പറ്റും എന്ന് ആരെങ്കിലും നിങ്ങളോട് ചോദിച്ചാൽ എന്താകും നിങ്ങളുടെ മറുപടി. അതൊക്കെ ഇത്ര വലിയ പാടുള്ള പണിയാണോ എന്നായിരിക്കും നിങ്ങളുടെ മറുപടി. എന്നാൽ പഞ്ചസാര എന്നാൽ വെറും പഞ്ചസാരയും മധുരപലഹാരങ്ങളും മാത്രമല്ല എന്ന കാര്യം പലർക്കുമറിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. എന്തായാലും പഞ്ചസാരയുടെ അംശമുള്ള ഭക്ഷണം ഉപേക്ഷിച്ചുകൊണ്ട് ഒരു 5 ദിവസം നിങ്ങൾക്ക് ജീവിക്കാൻ പറ്റുമോ എന്നൊരു വെല്ലുവിളിയാണിത്. ഈ 5 ദിവസം എന്തൊക്കെ കഴിക്കാൻ പാടില്ല എന്തൊക്കെ കഴിക്കാം എന്ന് നോക്കാം.

എന്തൊക്കെ കഴിക്കാൻ പാടില്ല

മധുരം ചേർത്ത ഏത് ഭക്ഷണവും
ഉയർന്ന തോതിൽ ഫലശര്‍ക്കര അടങ്ങിയ കോൺ സിറപ്പുകൾ
ഹൈഡ്രജൻ അടങ്ങിയ അന്നജം
മൾടോസ്സ്, ലാക്ടോസ്, മാനിറ്റോൾ, സുക്രോസ്, ഡെക്സ്ട്രോസ്, സാക്കറൈൻ എന്നിങ്ങനെ പഞ്ചസാരയുടെ പല രൂപങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ
കൃത്വിമ മധുര പദാർത്ഥങ്ങൾ
തേൻ, സിറപ്പ്, ശർക്കര

എന്തൊക്കെ പഞ്ചസാര ഇനത്തിൽ കഴിക്കാം

പച്ചക്കറികൾ
പഴവർഗ്ഗങ്ങൾ
ശുദ്ധമായ ഡ്രൈ ഫ്രൂട്ട്സ്

ഈ ഒരു രീതി ശീലിച്ചു നോക്കുമ്പോൾ ശാരീരികമായും മാനസികമായും നമ്മുടെ ശരീരം ഇതിനോട് ഏതൊക്കെ രീതിയിൽ പ്രതികരിക്കുന്നു എന്ന് നമുക്ക് കണ്ടറിയാനാകും. ഒപ്പം എത്രത്തോളം രാസപദാര്ഥങ്ങളും കൃത്വിമ ഭക്ഷണ വസ്തുക്കളും ദിനവും നമ്മൾ അകത്താക്കുന്നുണ്ട് എന്ന കാര്യവും നമ്മൾക്ക് മനസ്സിലാക്കാൻ പറ്റും.

നമ്മൾ വാങ്ങുന്ന പാക്കേജ്ഡ് ആയ പല ഭക്ഷണങ്ങളുടെയും പുറമെയുള്ള ഇൻഗ്രീഡിയൻറ്സ് ലിസ്റ്റ് നോക്കി അതിൽ നിന്നും ഏതൊക്കെ തരത്തിലുള്ള പഞ്ചസാര അതിൽ അടങ്ങി എന്നു മനസ്സിലാക്കാൻ പറ്റും. പലതും രാസനാമങ്ങളായിരിക്കും. എങ്കിലും മുകളിൽ പറഞ്ഞ പദാർത്ഥങ്ങളൊക്കെ അതിൽ വരുന്നുണ്ടോ എന്ന് നോക്കുക.

ഈയൊരു വെല്ലുവിളി ഏറ്റെടുക്കുന്ന സാഹചര്യത്തിൽ സ്വാഭാവികമായും ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാം. എന്നാൽ ഇവ മറികടക്കാൻ ചില പോംവഴികൾ കൂടെ അറിഞ്ഞിരിക്കുന്നത് നന്നാകും. കഴിവതും എപ്പോഴും ഒരു വെള്ളക്കുപ്പി കൂടെ കൊണ്ടുപോകുക. അതുപോലെ ഈ സമയത്ത് മദ്യം ഒഴിവാക്കുന്നതും നല്ലൊരു തീരുമാനം ആയിരിക്കും.

ഈ ഒരു വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ നിങ്ങൾ..? അൽപ്പം ബുദ്ധിമുട്ടാകുമെങ്കിലും ഈയൊരു രീതി ശീലിച്ചു നോക്കിയാൽ സ്വാഭാവികമായും കൃത്വിമമായി ഉണ്ടാക്കപ്പെടുന്ന പഞ്ചാസാരയുടെ ഉപയോഗം നമ്മൾ അറിയാതെ തന്നെ നമുക്ക് കുറയ്ക്കാൻ സാധിക്കും. ഒപ്പം പ്രകൃതിദത്തമായ പഞ്ചസാരയുടെ അംശം ഉൾക്കൊണ്ട ഭക്ഷണങ്ങൾ ശീലമാക്കുകയും ചെയ്യാം. ഒപ്പം ഇത്തരത്തിൽ ഒരു ആരോഗ്യ ശൈലി പിൻപറ്റുന്നത് കൊണ്ട് ശരീരത്തിന് എങ്ങനെ നോക്കിയാലും ഗുണം മാത്രമേ ഉണ്ടാകൂ എന്ന കാര്യം പ്രത്യേകം പറയേണ്ടതുമില്ലല്ലോ.

Loading...

Leave a Reply

Your email address will not be published.

More News