Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:34 pm

Menu

Published on December 13, 2018 at 2:06 pm

ശബരിമലയിലെ നിരോധനാജ്ഞ 16 വരെ നീട്ടി

prohibitary-orders-to-continue-sabarimala

ശബരിമല: സന്നിധാനം മുതൽ ഇലവുങ്കൽ വരെയുളള പ്രദേശങ്ങളിലെ നിരോധനാജ്ഞ 16 വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ മന്ദിരത്തിനു മുൻപിൽ 3 യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹവും സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നേതാവ് സി.കെ.പത്മനാഭൻ നടത്തുന്ന നിരാഹാര സമരവും തുടരുന്നതിനിടെയാണ് സർക്കാർ നടപടി.

ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ഇന്നലെ വീണ്ടും കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രമസമാധാനം നിലനിർത്താൻ തൽസ്ഥിതി തുടരണമെന്ന് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോർട്ട് നൽകി. ഇന്നലെ ഉച്ചയ്ക്ക് പ്രതിഷേധക്കാരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതായി എഡിഎമ്മിന്റെ റിപ്പോർട്ടും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ വീണ്ടും നീട്ടിയതെന്ന് കലക്ടറുടെ അറിയിപ്പിൽ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News