Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 1:24 am

Menu

Published on May 9, 2013 at 5:22 am

വൈദ്യുതി നിരക്കില്‍ ഇളവ്: തീരുമാനമായില്ല

reduction-in-the-rate-of-current-charge-not-decided

തിരുവനന്തപുരം: താഴ്ന്നവിഭാഗം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സബ്സിഡി നല്‍കുന്നതിനെപ്പറ്റി മന്ത്രിസഭായോഗം തീരുമാനമെടുത്തില്ല. ഇതുസംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമയമില്ലാത്തതിനാല്‍ മന്ത്രിസഭായോഗം ഈവിഷയം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാസം 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡി നല്‍കാന്‍ 400 കോടിയിലേറെ രൂപ വേണമെന്നാണ് ബോര്‍ഡ് വിലയിരുത്തിയത്. കഴിഞ്ഞതവണ നിരക്ക് വര്‍ധിപ്പിച്ചപ്പോഴും 120 യൂനിറ്റ് വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കി. ഇപ്പോഴത്തെ വര്‍ധനയോടെ ഇവര്‍ക്ക് ഇരട്ട വര്‍ധന വരുന്ന സ്ഥിതിയാണ്. സബ്സിഡി വിഷയം മന്ത്രിസഭ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിക്കുന്നതിനാല്‍ നിരക്ക് വര്‍ധന സംബന്ധിച്ച് വൈദ്യുതി ബോര്‍ഡ് ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News