Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം കൂടി പിടികൂടി.എയര്‍ ഹോസ്‌റ്റസും മറ്റൊരു യാത്രക്കാരിയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.എയര്‍ ഇന്ത്യുടെ എയര്‍ ഹോസ്റ്റസിനേയും മറ്റൊരു സ്ത്രീയേയും ആണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. എയര്‍ ഹോസ്റ്റസ് ആയ ഹിറമൂസ് സെബാസ്റ്റിയന്‍,സുഹൃത്ത് റാഹില എന്നിവരാണ് പിടിയില്‍ ആയത്.സ്വര്‍ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു.രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.സ്വര്‍ണം വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമായിരുന്നു.രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.ഒരാഴ്ചക്കിടെ മൂന്നുതവണയായി പത്ത് കിലോ സ്വര്‍ണമാണ് പിടികൂടുന്നത്.കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കടത്തിയ 50 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്.
Leave a Reply