Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളില്‍ ടോയിലറ്റുകള്‍ അടുക്കളയാക്കി മാറ്റിയിട്ടുണ്ടെന്ന് ദക്ഷിണ റയില്‍വേ.ജനശതാബ്ദിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മിനി കിച്ചണുകള്‍ ടോയ്‌ലറ്റുകള്‍ക്ക് രൂപമാറ്റം വരുത്തിയതാണെന്ന് കാണിച്ച് ദക്ഷിണ റയില്‍വേ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കൊച്ചി പെര്‍മനന്റ് ലോക് അദാലത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.ജനശതാബ്ദിയില്‍ കക്കൂസ് അടുക്കളയാക്കി തീവണ്ടികളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം എന്ന കേസിലാണ് ദക്ഷിണ റെയില്‍വേ സത്യവാങ്മൂലം സമര്‍പ്പിച്ചത്.എറണാകുളം പെര്‍മനന്റ് ലോക് അദാലത്തില്‍ ദക്ഷിണ റെയില്‍വേ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ തന്നെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്.എന്നാല്‍ യാത്രക്കാര്‍ക്ക് ഇതുകൊണ്ട് യാതൊരു അസൗകര്യവും ഇല്ലെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.ബോഗികളുടെ അറ്റത്ത് രണ്ട് വശങ്ങളിലുള്ള ടോയിലറ്റുകളിൽ ഒരുവശത്തെ ടോയിലറ്റ് മാത്രമാണ് അടുക്കള ആക്കിയിരിക്കുന്നത്.മറുഭാഗത്തെ ടോയിലറ്റ് യാത്രക്കാര്‍ക്ക് പ്രകൃതിയുടെ വിളിവരുന്ന സാഹചര്യങ്ങളില്‍ ഒരു ബുദ്ധിമുട്ടും കൂടാതെ ഉപയോഗിക്കാനാകുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട് പക്ഷേ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന ആരോപണം നിഷേധിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല.
Leave a Reply