Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡാന്‍സ് ഷോയും പഠനവും അഭിനയവുമൊക്കെയായി നടി ശാലു മേനോൻ ഇപ്പോൾ വലിയതിരക്കിലാണ്. അതിനിടയില്‍ ഒരു പുതിയ ദൗത്യം കൂടെ ഏറ്റെടുത്തിരിക്കുകയാണ് താരമിപ്പോൾ . ഒരു പുസ്തകം എഴുത്ത്. പുസ്തക എഴുത്തിന്റെ ആദ്യഘട്ട പ്ലാന്‍ തുടങ്ങിക്കഴിഞ്ഞതായി ബാംഗളൂരില്‍ ശാലു മേനോന്‍ പറയുന്നു. രചന പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരു വര്‍ഷമെങ്കിലും എടുക്കും. ഒരു നല്ല വര്‍ക്കായിരിക്കും പുറത്ത് വരാന്‍ പോകുന്നത്. അതിനാല്‍ തന്നെ വളരെ സമയമെടുത്ത് മാത്രമേ എഴുതാന്‍ സാധിക്കുകയുള്ളൂ. – ശാലു വ്യക്തമാക്കുന്നു. ദുരിത കാലങ്ങള്‍ കഴിഞ്ഞെന്നും ഇപ്പോള്‍ താന്‍ വളരെ സന്തോഷവതിയാണെന്നും ശാലു പറയുന്നു.തിരുവനന്തപുരത്ത് തുടക്കം കുറിച്ച ദ്രൗപതി ഡാന്‍സ് ഷോയുടെ തിരക്കിലാണ്. മഹാഭാരതത്തിലെ ദ്രൗപതിയുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. ഇതിനൊപ്പം ഇന്ത്യയ്ക്ക് പുറത്തും ഡാന്‍സ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. സീരിയലിലും അഭിനയിക്കുന്നു. അങ്ങനെ ആകെ തിരക്കിലാണ്. അതിനിടയിലാണ് പുസ്തക രചന. വെറുതേ സമയം കിട്ടുമ്പോള്‍ ഏതാനും പേജുകള്‍ എഴുതുന്നതല്ല ശാലുവിന്റെ രീതി. ടൈം ടേബിള്‍ വച്ചാണ് പുസ്തക രചന.തന്റേതൊരു ടൈം ടേബ്ള്‍ ലൈഫാണെന്നാണ് ശാലു പറയുന്നത്. പണ്ടുമുതലേ ടൈം ടേബ്ള്‍ അനുസരിച്ചാണ് ഓരോന്ന് ചെയ്യുന്നത്. പുസ്തക രചനയിലും എനിക്ക് ടൈം ടേബ്ള്‍ ഉണ്ട്. ഒരു സമയം കൃത്യമായി അതിനുവേണ്ടി മാറ്റിവച്ചിട്ടുണ്ടെന്ന് ശാലു പറയുന്നു.
Leave a Reply