Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 12:11 pm

Menu

Published on August 22, 2014 at 1:02 pm

4500 രൂപക്ക് സ്വന്തം ഗൂഗിള്‍ ഗ്ലാസുമായി മലയാളി യുവാവ്..!!(വീഡിയോ)

kerala-man-makes-google-glass-copy-for-just-rs-4500

ന്യൂഡല്‍ഹി:  കുറഞ്ഞ ചിലവില്‍ ഗൂഗിള്‍ ഗ്ലാസ്   സ്വന്തമായി  നിര്‍മിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റുകയാണ് മലയാളിയുവാവ്. എറണാകുളം സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരി അരവിന്ദ് സഞ്ജീവാണ് വെറും 4500 രൂപ ചിലവില്‍  ഗൂഗിള്‍ ഗ്ലാസിന്റെ പകര്‍പ്പ് നിര്‍മിച്ചിരിക്കുന്നത്. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സഞ്ജീവ് ‘ഇന്ത്യന്‍’ ഗ്ലാസ് ഉണ്ടാക്കിയിരിക്കുന്നത്. വെബ് കാം, റാസ്‌ബെറി, പൈ ബോര്‍ഡ്, എല്‍.സി.ഡി പാനല്‍, അസ്‌പെറിക്ക് ലെന്‍സ്, ഹെഡ്‌ഫോണ്‍, സണ്‍ ബോര്‍ഡ് ഷീറ്റ്, പശ എന്നിവ ഒരു തൊപ്പിയില്‍ ഘടിപ്പിച്ചാണ് അരവിന്ദ് സ്വന്തം ഗൂഗിള്‍ ഗ്ലാസ് നിര്‍മ്മിച്ചത്.ഓപ്പണ്‍ സോര്‍സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഈ ഗാഡ്ജറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഗൂഗിള്‍ ഗ്ലാസിന്റെ പകര്‍പ്പിന്റെ നിര്‍മാണ രീതി  സ്റ്റെപ്പ് ബൈ സ്റ്റെപ്പായി സ്വന്തം ബ്ലോഗിലൂടെ സഞ്ജീവ് വ്യക്തമാക്കുന്നുണ്ട്.നിര്‍മാണ രീതി വിശദീകരിക്കുന്ന വീഡിയോയും സഞ്ജീവ് ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News