Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു . കേച്ചേരി എരനെല്ലൂരില്‍ വലിയകത്ത് വീട്ടില്‍ ആയിഷയെ (38) ആണ് ഭര്‍ത്താവ് റഷീദ് (45) കഴുത്തില്‍ കത്തികൊണ്ട് കുത്തിക്കൊന്നത്.കൊലപാതകത്തിന് ശേഷം റഷീദ് പൊലീസിന് മുന്നില്‍ കീഴടങ്ങി. വെള്ളിയാഴ്ച അര്‍ധ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരിയായ റഷീദയ്ക്കു മൊബൈല്‍ ഫോണില്‍ കോളുകള്‍ വരുന്നതിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും സ്ഥിരം വഴക്കിടാറുണ്ടായിരുന്നു. ഇന്നലെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ ഭാര്യയുടെ ഫോണ്‍ റഷീദ് പരിശോധിക്കുകയായിരുന്നു. എന്നാല്‍ മൊബൈലില്‍ വന്ന കോളുകള്‍ മുഴുവന്‍ ഭാര്യ ഡിലീറ്റ് ചെയ്തിനെത്തുടര്‍ന്ന്‍ രണ്ടാളും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് റഷീദ് അര്‍ധരാത്രിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തില്‍ കത്തികുത്തിയിറക്കുകയായിരുന്നു. ആയിഷയുടെ മരണം ഉറപ്പുവരുത്തിയ ശേഷം ഇയാള്‍ കുന്നംകുളം പോലീസില്‍ കീഴടങ്ങി. കുന്നംകുളം മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളിയാണ് റഷീദ്. ആയിഷയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
Leave a Reply