Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടിമാലി:അവിഹിതബന്ധം പുറത്ത് പറയാതിരിക്കാന്‍ അമ്മ മകനെ വിഷം കൊടുത്തു കൊന്നു.അടിമാലിയ്ക്ക് സമീപം പണിക്കൻകുടി, ഇല്ലിസിറ്റിയിൽ പച്ചക്കര വീട്ടിൽ സുധയാണ് മറ്റൊരാളുമായുള്ള തന്റെ അവിഹിതം കണ്ടതിന്റെ പേരിൽ പത്തുവയസ്സ് പ്രായമുളള മകനെ വിഷം നൽകി കൊലപ്പെടുത്തിയത്. നാല് വര്‍ഷം മുന്പ് നടന്ന കൊലപാതകം രാസ പരിശോധനാഫലം വന്നപ്പോഴാണ് പുറത്തുവന്നത്.സുധയ്ക്ക് അയല്‍വാസിയായ യുവാവുമായി ബന്ധമുള്ളതായി പോലീസ് പറയുന്നു.ഇവരെ കാണാന്‍പാടില്ലാത്ത സാഹചര്യത്തില്‍ വച്ച് മകന്‍ പത്ത് വയസ്സുള്ള ആരോമല്‍ കാണുകയുണ്ടായി.ഈ വിവരം ആരോടും പറയരുതെന്ന് പറഞ്ഞ് ആരോമലിനെ സുധ വിലക്കുകയും ചെയ്തിരുന്നു . പക്ഷേ എപ്പോഴെങ്കിലും കുഞ്ഞ് ഈ സത്യം അച്ഛനോട് പറയുമോ എന്ന് സുധ ഭയപ്പെട്ടതിനെ തുടര്‍ന്നാണ് മകനെ കൊല്ലാന്‍ സുധ തീരുമാനിക്കുന്നത്. അതിനായി ഭര്‍ത്താവ് ബിജുവിന്റെ കുടുംബവീട്ടില്‍ നിന്നു വിഷം എടുത്തു സൂക്ഷിച്ച സുധ, വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്തു മകനെ വിളിച്ചുവരുത്തി ചോറില്‍ കലര്‍ത്തി ഇറച്ചിക്കഷണവും ചേര്‍ത്തു നല്‍കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വിഷം നല്‍കിയതിനു ശേഷം കുടുംബവീട്ടിലേക്കു പൊയ്‌ക്കൊള്ളാന്‍ സുധ നിര്‍ദേശിച്ചു. ആരോമല്‍ അവിടേക്കു പോയെങ്കിലും ഛര്‍ദിച്ചു തളര്‍ന്നുവീണു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു.ആന്തരികാ അവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നതോടെയാണ് കൊലപാതകത്തിനുള്ള സാധ്യതകള്‍ പൊലീസ് കൂടുതലായി അന്വേഷിച്ചത്. മാരകമായ ഫ്‌ലൂറേറ്റ് വിഷമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മനസ്സിലായപ്പോള്‍ അത് അബദ്ധത്തില്‍ സംഭവിക്കില്ല എന്ന് പൊലീസ് സംഘം ഉറപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുധ കുറ്റം സമ്മതിച്ചത്.
Leave a Reply