Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആകര്‍ഷകമായ ഓഫറുകളുമായി വീണ്ടുമൊരു ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വരുന്നു. ഡിസംബര്‍ 10,11,12 തിയ്യതികളാണ് ഷോപ്പിംഗ് ഫെസ്റ്റ് നടക്കുക.450 പങ്കാളികളെ ഉള്‍പ്പെടുത്തി 72 മണിക്കൂര്‍ നീണ്ട് നില്ക്കുന്ന ഷോപ്പിംഗ് മാമാങ്കം നടത്താനാണ് ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. മേളയില്‍ രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ ഉല്പന്നം, എഫ് എം സി ജി വിഭാഗങ്ങളിലെ നിര്‍മാതാക്കളും പങ്കെടുക്കുന്നതാണ്. പലരും പുതിയ ഉത്പന്നങ്ങളാണ് ഈ ദിവസങ്ങളിൽ അവതരിപ്പിക്കുന്നത്. പുതിയ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്കായി വന്‍ ആനുകൂല്യങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുള്ളത്.ക്യാഷ് ഓണ്‍ ഡെലിവറി, ഓണ്‍ലൈന്‍ പേ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 300 ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരികളാണ് ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. മോട്ടോറോള , എച്ച് പി, ലെനോവോ, ടാറ്റാ ഹൌസിംഗ്, കാര്‍ബണ്‍, വാന്‍ ഹ്യൂസന്‍, ഏഷ്യന്‍ പെയിന്റ്സ് എന്നീ ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് ഗൂഗിൾ അറിയിച്ചു. 10 ലക്ഷം ഉപഭോക്താക്കളെ മേളയിലേക്ക് ആകര്‍ഷിക്കാനാവുമെന്നാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
Leave a Reply