Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊടുങ്ങല്ലൂര്‍: സൗദി അറേബ്യയില്‍ ജോലിക്ക് വിസ നല്‍കാമെന്ന് വിശ്വസിപ്പിച്ച് കിഡ്‌നി തട്ടിയെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി.ചെന്നൈയിലെ വിജയ് ആശുപത്രിയിലും തുടര്‍ന്ന് ശ്രീലങ്കയിലുള്ള നവലോക ആശുപത്രിയിലും മെഡിക്കല്‍ ടെസ്റ്റിന് എന്ന വ്യാജേന കൊണ്ടുപോയാണ് കിഡ്നി തട്ടിയെടുത്തത്. നവലോക ആശുപത്രിയില്‍വച്ച് അബോധാവസ്‌ഥയിലാക്കിയ ശേഷം കിരണ്‍കുമാറിന്റെ ഇടത് കിഡ്‌നി എടുക്കുകയായിരുന്നു. ചെന്നൈയിലെ വിജയ് ആശുപത്രിയിലും തുടര്‍ന്ന് ശ്രീലങ്കയിലുള്ള നവലോക ആശുപത്രിയിലും മെഡിക്കല്‍ ടെസ്റ്റിന് എന്ന വ്യാജേന കൊണ്ടുപോയാണ് കിഡ്നി തട്ടിയെടുത്തത്. നവലോക ആശുപത്രിയില്‍വച്ച് അബോധാവസ്‌ഥയിലാക്കിയ ശേഷം കിരണ്‍കുമാറിന്റെ ഇടത് കിഡ്‌നി എടുക്കുകയായിരുന്നു.എടവിലങ്ങ് കായിപ്പറമ്പില്‍ വിജയന്‍ മകന്‍ മനോജ് (30), എറണാകുളം തമ്മനം സ്വദേശി രാജേഷ് (35), രാജേഷിന്റെ സഹോദരീ പുത്രന്‍ ലിജിന്‍ (25), വിനോദ് (40), ചെന്നൈ സ്വദേശി റാം (25), റാമിന്റെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ, കൊളംബോയിലെ നവലോകം ആശുപത്രിയിലെ ഡോക്ടര്‍മാരായ എ.എന്‍.എം. നാസര്‍, നളിനി ഗുണവല്‍സ, ഭാഗ്യ ഗുണദീപ്തി എന്നിവരാണ് പ്രതികള്‍.ഒന്നാംപ്രതിയായ മനോജ് കിരണ്‍കുമാറിനെ സമീപിച്ച് എറണാകുളത്തേക്ക് കൊണ്ടുപോയി മറ്റുള്ളവരെ പരിചയപ്പെടുത്തി അവര്‍ വിസ ഏജന്റുമാരെന്നുപറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ചെന്നൈ വിജയ ആശുപത്രിയില്‍ കൊണ്ടുപോയി അനുബന്ധ ലബോറട്ടറിയിലും കൊണ്ടുപോയി പരിശോധന നടത്തി. ടൂറിസ്റ്റ് എന്ന പേരില്‍ എമിഗ്രേഷന്‍ രേഖ സമ്പാദിച്ച് ശ്രീലങ്കയില്‍ കൊണ്ടുവന്നു. മറ്റു പ്രതികളും ഡോക്ടര്‍മാരുമായി ഗൂഢാലോചന നടത്തി 2013 സെപ്റ്റംബര്‍ 12ന് ആശുപത്രിയില്‍ മെഡിക്കല്‍ ടെസ്റ്റിന് എന്ന പേരില്‍ അഡ്മിറ്റ് ചെയ്തു. മെഡിക്കല്‍ ടെസ്റ്റിന് വിധേയനായ കിരണ്‍കുമാറിനെ അബോധാവസ്ഥയിലാക്കി ഓര്‍മ്മ തിരിച്ചുകിട്ടിയപ്പോള്‍ വയറിന് ഇടതുഭാഗം താഴെയായി നീളത്തില്‍ ശരീരം തുന്നിക്കൂട്ടിയിരുന്നു. കടുത്ത വേദന അനുഭവപ്പെട്ട കിരണ്‍കുമാര്‍ എന്താണെന്ന് പ്രതി റാമിനോട് ചോദിച്ചപ്പോള്‍ നിന്റെ ഇടത്തെ കിഡ്‌നി എടുത്തിട്ടുണ്ട്. നിന്റെ അമ്മയുടെ അക്കൗണ്ടില്‍ ഞങ്ങള്‍ പണം ഇട്ടിട്ടുണ്ട്. പ്രശ്‌നം ഉണ്ടാക്കിയാല്‍ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. തുന്നല്‍ ഇട്ട ഭാഗം തുറന്ന് അവിടെ മയക്കുമരുന്ന് ഒളിപ്പിച്ച് ചെന്നൈയിലേക്ക് കടത്തണമെന്ന് റാമും കൂട്ടരും ആവശ്യപ്പെട്ടു. ഇതു നിരസിച്ച കിരണ്‍കുമാറിനെ വിമാന ടിക്കറ്റ് എടുത്ത് നെടുമ്പാശേരിയിലേക്ക് കയറ്റിവിടുകയായിരുന്നു.കൊടുങ്ങല്ലൂര്‍ എസ്.ഐ. പത്മരാജിന് പരാതി കൊടുത്തുവെങ്കിലും കിഡ്‌നി റാക്കറ്റിനെതിരേ നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.
Leave a Reply