Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 രൂപ മുടക്കിയാൽ റിലീസ് ദിവസം തന്നെ ഇനി വീട്ടിലിരുന്ന് ചിത്രം കാണാം. സിനിമ2എച് നെറ്റ് വര്‍ക്കാണ് പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്.ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്ന വ്യാജസിഡികളെ ഇല്ലാതാക്കാക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.ആദ്യഘട്ടത്തില്‍ നിത്യമേനോന് പ്രധാന വേഷത്തില്‍ എത്തുന്ന ജെകെ എന്നും നന്പന് എന്ന തമിഴ് ചിത്രമാണ് ഈ രീതിയില്‍ റിലീസ് ചെയ്യുന്നത്. 100 രൂപ മുടക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നല്ല സൂപ്പര്‍ ക്വാളിറ്റിയില്‍ കേബിള്‍ ടിവി വഴി ഈ സിനിമ നിങ്ങള്‍ക്ക് റിലീസ് ദിവസം കാണാം. നിത്യാ മേനോന്, ഷര്‍വാനന്ദ്, പ്രകാശ് രാജ് തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്.ജനുവരി 30നാണ് ചിത്രത്തിന്റെ റിലീസ്.റിലീസ് ചെയ്ത് ഒരാഴ്ച ചിത്രം കേബിള്‍ ടിവിയില്‍ ലഭ്യമാകും.മാത്രമല്ല വെറും 100 രൂപക്ക് ഒരു ദിവസം മൂന്ന് തവണ ചിത്രം കാണുകയും ചെയ്യാം. എസിവി, കേരള വിഷന്‍, ഭൂമിക ഡിജിറ്റല്‍, കെസിസിഎല്‍, ഡെന്‍ എന്നീ നെറ്റ്വര്‍ക്കുകളിലൂടെയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ഇതിനൊപ്പം ചിത്രത്തിന്റെ ഡിവിഡി റിലീസുമുണ്ടാകും.ചേരന്റെ സിനിമാ ടു ഹോം കമ്പനി എല്ലാ ആഴ്ചയും കേബിള്‍ ടിവിയിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.
Leave a Reply