Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:38 am

Menu

Published on January 19, 2015 at 11:42 am

നൂറ് രൂപ മുടക്കിയാല്‍ റിലീസ് ദിവസം സിനിമ വീട്ടിലിരുന്ന് കാണാം..!! കാണാം

watch-first-day-first-show-at-home

100 രൂപ മുടക്കിയാൽ  റിലീസ് ദിവസം തന്നെ  ഇനി വീട്ടിലിരുന്ന്​ ചിത്രം കാണാം. സിനിമ2എച് നെറ്റ് വര്‍ക്കാണ് പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്.ചലച്ചിത്ര വ്യവസായത്തെ തകര്‍ക്കുന്ന വ്യാജസിഡികളെ ഇല്ലാതാക്കാക  എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്.ആദ്യഘട്ടത്തില്‍ നിത്യമേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ജെകെ എന്നും നന്‍പന്‍ എന്ന തമിഴ് ചിത്രമാണ് ഈ രീതിയില്‍ റിലീസ് ചെയ്യുന്നത്. 100 രൂപ മുടക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ നല്ല സൂപ്പര്‍ ക്വാളിറ്റിയില്‍ കേബിള്‍ ടിവി വഴി ഈ സിനിമ നിങ്ങള്‍ക്ക് റിലീസ് ദിവസം കാണാം. നിത്യാ മേനോന്‍, ഷര്‍വാനന്ദ്, പ്രകാശ് രാജ് തുടങ്ങിയവരാണ് ഇതില്‍ അഭിനയിക്കുന്നത്.ജനുവരി 30നാണ്​ ചിത്രത്തിന്റെ റിലീസ്.റിലീസ്​ ചെയ്ത്​ ഒരാ‍ഴ്ച ചിത്രം കേബിള്‍ ടിവിയില്‍ ലഭ്യമാകും.മാത്രമല്ല വെറും  100 രൂപക്ക്‌ ഒരു ദിവസം മൂന്ന്​ തവണ ചിത്രം കാണുകയും ചെയ്യാം.   എസിവി, കേരള വിഷന്‍, ഭൂമിക ഡിജിറ്റല്‍, കെസിസിഎല്‍, ഡെന്‍ എന്നീ നെറ്റ്​വര്‍ക്കുകളിലൂടെയാണ്​ ചിത്രം കേരളത്തില്‍ റിലീസ്​ ചെയ്യുന്നത്​. ഇതിനൊപ്പം ചിത്രത്തിന്റെ ഡിവിഡി റിലീസുമുണ്ടാകും.ചേരന്റെ സിനിമാ ടു ഹോം കമ്പനി എല്ലാ ആ‍ഴ്ചയും കേബിള്‍ ടിവിയിലൂടെ ചിത്രം റിലീസ്​ ചെയ്യാനാണ്​ പദ്ധതിയിടുന്നത്​.

Loading...

Leave a Reply

Your email address will not be published.

More News