Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പ്രണയ ദിനത്തിൽ കമിതാക്കൾ പരസ്പരം സമ്മാനങ്ങൾകൈമാറാറുണ്ട്. തൻറെ പ്രണയിതാവിന് വില കൂടിയ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കാറുമുണ്ട്.ഈ വർഷത്തെ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് സമ്മാനങ്ങൾ കൊടുക്കാനായി വജ്രം പതിച്ച ഐഫോണാണ് വിപണിയിലെത്തുന്നത്. 24 കാരറ്റ് സ്വര്‍ണം, റോസ് ഗോള്‍ഡ്, പ്ലാറ്റിനം, വജ്രം എന്നിവ പതിച്ചിട്ടുള്ള ഈ ഫോണിൻറെ വില 22 കോടിയാണ്.ആഡംബര ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡ്ജിനി എന്ന കമ്പനിയാണ് ഐഫോണുകള്‍ പുറത്തിറക്കിയതിന് പിന്നില്‍. പ്രണയദിനത്തിനായി തയ്യാറാക്കിയ ഈ സമ്മാനം ആരെയും അല്‍പ്പമൊന്ന് അമ്പരപ്പിക്കുന്നത് തന്നെയാണ്. ഐഫോണില്‍ ഉപയോഗിക്കുന്ന കല്ലുകളുടെ വിലയ്ക്കനുസരിച്ചാണ് ഡിവൈസിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. 10 ലക്ഷം മുതല്‍ 22 കോടി വരെയാണ് ഇത്തരം ഫോണുകൾക്ക് വില.വജ്രത്തിന്റെ എണ്ണം കൂടുന്നതിനനുസരിച്ച് ഫോണിന്റെ വിലയിലും വർദ്ധനവുണ്ടാകും. ഗോള്‍ഡ്ജിനിയുടെ ഉപഭോക്താക്കളുടെ ആവശ്യാര്‍ത്ഥമാണ് ആപ്പിള്‍ കമ്പനി ഇത്തരം ഫോണുകള്‍ നിര്‍മ്മിച്ചു കൊടുത്തത്.
–

–

–

–

–

Leave a Reply