Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി സ്മാര്‍ട്ട്ഫോണ്‍, ടി.വി വില്പനയില് നിന്ന് പിന്മാറാനൊരുങ്ങുന്നു. വില്പന വന്‍തോതില്‍ ഇടിഞ്ഞതിനെ തുടർന്നാണ് ഈ തീരുമാനം. എന്നാൽ, പ്രൊഫഷണൽ കാമറ, വീഡിയോ ഗെയിം, എന്റെർടെയ്ൻമെന്റ് ബിസിനസ് എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി 2018ഓടെ ലാഭത്തിൽ 25 ശതമാനം വർദ്ധന നേടാനുള്ള നടപടികൾ സോണി സ്വീകരിക്കുന്നതായി സി.ഇ.ഒ കാസു ഹിറായ് അറിയിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷവും വന്‍ നഷ്ടം തന്നെയാണ് സോണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് തവണയും തുടര്‍ച്ചയായി കമ്പനി നഷ്ടത്തിലായിരുന്നു എന്നതാണ് വാസ്തവം. അടുത്ത വര്‍ഷത്തോടെയാണ് ടി വി, സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങാന്‍ സോണി തീരുമാനിച്ചിരിക്കുന്നത്. കൊറിയയും അമേരിക്കയുമായി നടന്ന വിവാദങ്ങളും സോണിയിലുണ്ടായ സൈബർ ആക്രമണവുമെല്ലാം കമ്പനിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
Leave a Reply