Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 6:32 am

Menu

Published on March 5, 2015 at 3:08 pm

‘മരംകൊത്തിയുടെ പുറത്ത് കയറിയുള്ള കീരിക്കുഞ്ഞിന്റെ യാത്ര’; ചിത്രം വൈറലാകുന്നു

woodpecker-with-weasel-flying-on-its-back-photographed-in-hornchurch-country-park

ലണ്ടൻ:  മരംകൊത്തിയുടെ പുറത്ത് കയറിയുള്ള വീസൽ കുഞ്ഞിന്റെ (ഒരിനം കീരി)  യാത്ര..!മാര്‍ട്ടിന്‍ ലി മേരി എന്ന വൈല്‍ഡ്‌ലൈഫ്‌ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ  ഒരു ചിത്രം പക്ഷേ അപൂര്‍വമായ നിമിഷങ്ങളാണ്‌ കാഴ്ചകാർക്ക്  പകര്‍ന്നു നല്‍കുന്നത്‌. കീരിക്കുഞ്ഞ് മരംകൊത്തിയെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പിടിമുറുക്കിയ കീരിക്കുഞ്ഞുമായി മരംകൊത്തി പറന്നുയര്‍ന്നു. പറക്കുന്നതിനിടയില്‍ മരംകൊത്തി അതിനെ കുടഞ്ഞെറിഞ്ഞു. കീരിക്കുഞ്ഞ് താഴെ വീണു. ഉടന്‍ തന്നെ മരംകൊത്തി പറന്ന് രക്ഷപ്പെടുകയും ചെയ്തു.അത് തെറിച്ചു വീണ നിമിഷം മരം കൊത്തി ജീവനും കൊണ്ട് പറന്നു. ലണ്ടനിലെ ഹോണ്‍ചര്‍ച്ച് കണ്‍ട്രി പാര്‍ക്കില്‍നിന്നാണ് ലെ മേ ആ രംഗം പകര്‍ത്തിയത്. ഭാര്യക്കൊപ്പം പാര്‍ക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് അസാധാരണമായ ആ കാഴ്ച അദ്ദേഹത്തിന്‍റെ കണ്ണിലെത്തിയത്. നടക്കുന്നതിനിടെ ഒരു പക്ഷി ബഹളമുണ്ടാക്കുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ലെ മേ പറയുന്നു. ബൈനോക്കുലറിലൂടെ അതൊരു മരംകൊത്തിയാണെന്ന് മനസിലായി. ക്യാമറയിലൂടെ നോക്കുമ്പോഴേക്കും അത് അടുത്തെത്തി. പക്ഷിയുടെ പുറത്ത് വീസല്‍ ഇരിക്കുന്നത് അപ്പോഴാണ് കണ്ടത്. അവര്‍ തമ്മിലുള്ള മല്‍പ്പിടിത്തമാണ് നടക്കുന്നതെന്ന് അപ്പോഴാണ് മനസിലായത്. ഉടന്‍ തന്നെ അദ്ദേഹം ചിത്രം പകര്‍ത്തുകയായിരുന്നു.സംഭവമെന്തായാലും ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News