Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:45 pm

Menu

Published on March 6, 2015 at 3:17 pm

തൊഴിലാളികൾക്ക് ബോണസായി മുതലാളി കൊടുത്തത് ടാറ്റ നാനോ കാറുകൾ!

mangaluru-businessmans-nano-cars-gift-for-employees

മംഗളുരു: തനിക്കുവേണ്ടി കഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് ബോണസ് ആയി മുതലാളി ടാറ്റാ നാനോ കാറുകള്‍ നൽകാനൊരുങ്ങുന്നു . മംഗളുരുവിലെ വ്യവസായിയായ വരദരാജ കമലാക്ഷ് നായിക് എന്നയാളാണ് തൻറെ ജീവനക്കാർക്ക് വേണ്ടി ഇത്തരത്തിലൊരു സേവനം ചെയ്യാൻ തയ്യാറായിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ വാർത്ത അറിയിച്ചത്. തനിക്ക് സമ്പത്ത് നേടിത്തരുന്ന ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നതില്‍ സന്തോഷം മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു. പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് വെറും രണ്ടു കോടി രൂപമാത്രമാണ് ബോണസ്. ബോള്‍ സ്‌ക്രൂ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വ്യവസായമാണ് നായക് ചെയ്യുന്നത്. ജീവനക്കാരെ നായിക് ‘വെല്‍ത്ത് ക്രിയേറ്റര്‍’ എന്നാണ് വിളിക്കുന്നത്. 28 വര്‍ഷമായി കമ്പനി നടത്തുന്നയാളാണ് നായക്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഉത്പന്നങ്ങളുടെ ക്വാളിറ്റി മികച്ചതാണെന്ന് പറയപ്പെടുന്നു.ഇപ്പോൾ യുഎസ്സിലെ ബോസ്റ്റണിലും മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ഫാക്ടറി തുടങ്ങാനുള്ള ആലോചനയിലാണ് നായക്.

Loading...

Leave a Reply

Your email address will not be published.

More News