Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 3:45 am

Menu

Published on March 20, 2015 at 5:38 pm

കിണറ്റില്‍ മണ്ണെണ്ണ ;നാട്ടുകാർ ആശങ്കയിൽ..!

kerosene-found-in-well

വെള്ളറട: കിണറ്റില്‍  മണ്ണെണ്ണ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്ക പരത്തി.വെള്ളറട കോവില്ലൂര്‍ അമ്പലത്തുവിളംവീട്ടില്‍ നസീറിന്റെ വീട്ടിലെ കിണറ്റിലാണ് മണ്ണെണ്ണ കണ്ടത്. കൂലിവേലക്കാരനായ നസീറിന്റെ കിണറ്റില്‍ ഉച്ചയോടെയാണ് മണ്ണെണ്ണ കലര്‍ന്ന കുടിവെള്ളം കണ്ടെത്തിയത്. രാവിലെ വെള്ളത്തില്‍ രുചിവ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് കിണര്‍ വൃത്തിയാക്കി. എന്നാല്‍ പതിവായി ഇറങ്ങാറുള്ള പത്തടി താഴ്ച മാത്രമുള്ള കിണറ്റില്‍ പകുതി ഇറങ്ങിയപ്പോള്‍ ശ്വാസതടസ്സമുണ്ടായി. മോട്ടോറിന്റെ സഹായത്താല്‍ കിണര്‍ വറ്റിച്ച് വൃത്തിയാക്കിയെങ്കിലും വെള്ളത്തില്‍ തുടര്‍ന്ന് മണ്ണെണ്ണമയം കണ്ടതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. വെള്ളത്തിനു മുകളില്‍ കറുത്തനിറത്തില്‍ മണ്ണെണ്ണയുടെ മണത്തോടെയാണ് ദ്രാവകം കണ്ടത്.ഇന്നലെ വൈകുന്നേരം നാലിന് പാറശാലനിന്നും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തി കിണറ്റിലെ വെള്ളം മുഴുവന്‍ പമ്പ് ചെയ്തു നീക്കിയിട്ടും ഊറിയിറങ്ങുന്ന വെള്ളത്തിലും മണ്ണെണ്ണ പടര്‍ന്നുനില്‍ക്കുന്നത് കണ്ടെത്തി.    തുടര്‍ന്ന് ആരോഗ്യവിഭാഗത്തേയും വെള്ളറട പോലീസിനേയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജിയോളജി വിദഗ്ധരോ ഭൂഗര്‍ഭ ജലവിദഗ്ധരോ എത്തിയാല്‍ മാത്രമേ പരിശോധനാഫലം വ്യക്തമാകൂ. അതേസമയം സമീപത്തെ മണ്ണെണ്ണ സംഭരിക്കുന്ന റേഷന്‍കട പോലുള്ള സ്ഥാപനത്തില്‍നിന്ന് ഒഴുകിയെത്തിയതാണോ എന്ന സംശയവും നാട്ടുകാരില്‍ ഉയരുന്നു.

Loading...

Comments are closed.

More News