Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്:സോഷ്യല്‍ മീഡിയ രംഗത്ത് പുതു തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. അതിൻറെ ഭാഗമായി ഫേസ്‌ബുക്കിനെയും വാട്‌സ്ആപ്പിനെയും ഒരേ ആപ്ലിക്കേഷനിൽ ലഭ്യമാക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്.രണ്ട് സോഷ്യല്‍ മീഡിയ സൈറ്റുകളെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് അധികൃതര്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.’സ്‌റ്റാറ്റസ് അപ്‌ഡേഷനില്‍’ രണ്ട് സൈറ്റുകളെയും ഒന്നിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്.ഫേസ്‌ബുക്ക് ആപ്ലിക്കേഷനില്‍ സ്‌റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ അപ്‌ഡേഷന്‍ വാട്‌ആപ്പിലേക്കാണോ ഫേസ്‌ബുക്കിലേക്കാണോ എന്ന ചോദ്യം വരുന്ന രീതിയിലുള്ള പുതിയ ഒപ്‌ഷനാണ് ഫേസ്‌ബുക്ക് ഇതിനായി ഒരുക്കുന്നത്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ആപ്ലിക്കേഷനിലായിരിക്കും ഈ പുതിയ സൗകര്യം ഉടന്‍ ലഭ്യമാകുക. അതിനു പുറമേ , ‘മെസേജിങ്’ രംഗത്തും രണ്ട് സൈറ്റുകളെയും ഒരുമിപ്പിക്കാനുള്ള ശ്രമവും ഫേസ്‌ബുക്ക് ആരംഭിച്ചുകഴിഞ്ഞു. ഈ ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ വാട്‌സ്ആപ്പിനും ഫേസ്‌ബുക്കിനും ഇനിമുതല്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതിയാകും.
Leave a Reply