Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉമ്മന്‍ ചാണ്ടിക്കും അപരനോ? കേട്ടാൽ ആരുമൊന്ന് ഞെട്ടുമെങ്കിലും സംഗതി സത്യമാണ്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നേ പറയൂ. നീണ്ട മൂക്കും, അതേ വെള്ള തലമുടിയും, പൊക്കവും എല്ലാം ഏതാണ്ട് ഒരേ പോലെ തന്നെ.ആകെ ഒരു വ്യത്യാസം മാത്രം ഖദർ മുണ്ടും ഷർട്ടുമല്ല, കണ്ണാടിയുമില്ല. ഉമ്മന്‍ ചാണ്ടിയുടെ അപരനുള്ളത് കാനഡയിലാണ്.കാനഡയില്‍ കുടുംബസമേതം താമസിക്കുന്ന വിനോദ് ജോണ്‍ എന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെ പോലെ രൂപ സാദൃശ്യമുള്ള ഒരാളെ കാണാനിടയായത്. നേരെ എതിരെ റോഡിലൂടെ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടന്നു വരുന്നു. ഒരു നിമിഷം കാനഡയിലാണോ കേരളത്തിലാണോ എന്ന് ശങ്കയിലായ വിനോദ് ഏറെ വൈകാതെ താന്‍ കാണുന്നത് ഒറിജിനല്‍ അല്ല ഡൂപ്പിനെയാണെന്ന് മനസിലാക്കി. തനിക്ക് മാത്രം തോന്നിയതാണോ എന്ന് ഉറപ്പിക്കാന്‍ വേണ്ടി വിനോദ് ജോണ്‍ ഇയാളുടെ ചിത്രങ്ങള്‍ ക്യാമറയിലാക്കി. ഭാര്യയേയും മക്കളേയും കാണിച്ചപ്പോഴും ശങ്കയേതുമില്ലാതെ അവരും ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞു. ഇതോടെ പടങ്ങള്‍ ഫേസ്ബുക്കിലിടാന്‍ വിനോദ് ജോണ്‍ തീരുമാനിക്കുകയായിരുന്നു. കാനഡയില്‍ നിന്നും കേരളം വരെയുള്ള ബഹുദൂരം അതിവേഗം പിന്നിട്ട് പേരുപോലും അറിയാത്ത ഉമ്മന്‍ചാണ്ടിയുടെ ഡ്യൂപ്പ് ഫേസ്ബുക്കിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനാവുകയാണ്.