Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കഥാപാത്രമായ ദീപ്തിയെ അവതരിപ്പിക്കുന്ന ഗായത്രി അരുണിന്റെ പേരില്‍ വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍. വെഞ്ഞാറമൂട് വെമ്പായം മാണിക്കല്‍ മണ്ണാംവിള മുനീബി (19) നെയാണ് മെഡിക്കല്‍ കോളേജ് സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തത്.നടിയുടെ മുഖം വേറൊരു ചിത്രത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിയ്ക്കുകയായിരുന്നു.ഫേസ്ബുക്കില്‍ ഗായത്രിയുടെ പേരില്‍വ്യാജ അക്കൗണ്ട് തുടങ്ങിയിട്ടായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു അക്കൗണ്ട് ഉണ്ടാക്കിയതും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതും.
അന്വേഷണത്തില്‍ മുനീബ് മൊബൈലില്‍ നിന്നാണ് ഫേസ്ബുക്ക് പേജ് അപ്‌ലോഡ് ചെയ്തതെന്ന് വ്യക്തമായി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇയാളെ പിടികൂടിയത്.ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, എസ്.സി.പി.ഒ. ജയശങ്കര്‍, സി.പി.ഒ. അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Leave a Reply